ചാവക്കാട് : ചാവക്കാട് നഗരസഭ പരിധിക്കുള്ളിൽ മറുനാടുകളിൽ നിന്നും വരുന്നവർക്ക് കൊറന്റൈൻ സംവിധാനം ഒരുക്കാതെ നഗരസഭ തികഞ്ഞ അലംഭാവമാണ് കാണിക്കുന്നതെന്ന് ചാവക്കാട് മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡന്റ്‌ കെ.വി. ഷാനവാസ്‌ പറഞ്ഞു.

കോവിഡ് -19 അതീവ ഗുരുതരമായിട്ടുള്ള സംസ്ഥാനങ്ങളിൽ നിന്നു വന്നവരോട് പോലും ഹോം കോറന്റൈൻ നടത്താനാണ് മുൻസിപ്പൽ അധികൃതർ പറയുന്നത്. ഇങ്ങനെ വരുന്നവർ അടിസ്ഥാന സൗകര്യങ്ങൾ കുറവായ വീടുകളും, അടുത്തടുത്ത്‌ വീടുകൾ ഉള്ളതും ഹോം കൊറന്റൈൻ ആവുമ്പോൾ രോഗവ്യാപനത്തിന് സാധ്യതക്ക് കാരണമാകും. ആയത് കൊണ്ട് ചാവക്കാട് നഗരസഭ പരിധിയിൽ പുറമെനിന്നും വരുന്നവർക്ക് ഇൻസ്റ്റൂഷണൽ കോറന്റൈൻ ഉടൻ ആരംഭിക്കണമെന്ന് ആവശ്യപ്പെടുകയാണെന്ന് ചാവക്കാട് മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡന്റ്‌ കെ.വി. ഷാനവാസ്‌ പത്രക്കുറിപ്പിൽ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here