കേരളം വന്‍ കടക്കെണിയിലേയ്ക്ക് : കോവിഡിനു മുമ്പ് കേരളത്തിനുണ്ടായിരുന്നത് 2,92086.8 കോടി ബാധ്യത

തിരുവനന്തപുരം: കേരളം വന്‍കടക്കെണിയിലേയ്ക്ക് കൂപ്പുകുത്തുന്നു. കോവിഡിനെ തുടര്‍ന്നുണ്ടായ വ്യാപാരമാന്ദ്യം കേരളത്തിന്റെ കടം കുത്തനെ ഉയര്‍ത്തുമെന്ന് മുന്നറിയിപ്പ്. സമ്പദ് വ്യവസ്ഥക്ക് ഉണ്ടായ തിരിച്ചടിയെത്തുടര്‍ന്ന് കടബാധ്യത 3,25,542.42 കോടി രൂപയാകുമെന്ന് ‘ഗുലാത്തി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടാക്‌സേഷന്‍’ മുഖ്യമന്ത്രിയുടെ നിര്‍ദേശമനുസരിച്ച് നടത്തിയ പഠനം വ്യക്തമാക്കുന്നു.

നിലവില്‍ 2,92,086.9 കോടിയാണ് സംസ്ഥാനത്തിന്റെ കടം. വരുമാനം കൂട്ടാന്‍ സാധ്യമായ മാര്‍ഗങ്ങളെല്ലാം സര്‍ക്കാര്‍ സ്വീകരിക്കണമെന്ന് റിപ്പോര്‍ട്ട് ശിപാര്‍ശ ചെയ്യുന്നു. സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സക്ക് ഫീസ് ഏര്‍പ്പെടുത്തണമെന്നതാണ് ഇതില്‍ പ്രധാനം. ജീവനക്കാരുടെ ശമ്പളത്തില്‍ നിന്നെന്ന പോലെ പെന്‍ഷന്‍ തുകയില്‍നിന്നും വിഹിതം പിടിച്ചെടുക്കണം. സര്‍ക്കാര്‍ സേവനങ്ങളുടെ നിരക്കില്‍ 25 ശതമാനം വര്‍ധന വരുത്തണം. സര്‍ക്കാര്‍ ഉയര്‍ന്ന പലിശക്കെടുത്ത വായ്പകള്‍ കുറഞ്ഞ പലിശയിലേക്ക് മാറ്റണമെന്നതാണ് മറ്റൊരു പ്രധാന നിര്‍ദേശം.

പ്രിയ വായനക്കാരുടെ അഭിപ്രായങ്ങള്‍ ഇതിനു തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം  രചയിതാവിനായിരിക്കും.

Please enter your comment!
Please enter your name here