File Photo

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്ര പരിസരത്തെ 4 നടകളിലും പൂട്ടിയിട്ട ഗേറ്റുകൾ തുറന്ന് കച്ചവടക്കാർക്ക് കട തുറക്കാനുള്ള അവസരമുണ്ടാക്കണമെന്ന് മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് ടി.എൻ മുരളി ഗുരുവായൂർ ദേവസത്തിനോട് ആവശ്യപ്പെട്ടു. നിലവിലെ സാഹചര്യത്തിൽ കടകൾ തുറക്കാൻ മേയ് 4 ന് അനുമതി ലഭിച്ചിട്ടും ക്ഷേത്ര പരിസരത്തേയ്ക്ക് ആരെയും പ്രവേശിപ്പിക്കാതെ ഗേറ്റുകൾ പൂട്ടിവെച്ചിരിക്കുന്നത്, കടകൾ തുറന്നാലും, അടച്ചിടുന്നതിനു തുല്യമാണെന്നും ടി.എൻ മുരളി അഭിപ്രായപ്പെട്ടു. രണ്ടുമാസമായി വ്യാപാര സ്ഥാപനങ്ങൾ അടഞ്ഞുകിടക്കുന്നതിനാൽ വ്യാപാരികൾ വലിയ പ്രതിസന്ധിയിലാണെന്നും മർച്ചന്‍റ്സ് അസോസിയേഷൻ പ്രസിഡന്‍റ് അറിയിച്ചു.

ക്ഷേത്രനടയിൽ 20 പേർ പങ്കടുക്കുന്ന വിധം വിവാഹങ്ങൾ നടത്താൻ സൗകര്യമൊരുക്കണമെന്ന് പുരാതന നായർ തറവാട്ടു കൂട്ടായ്മ പ്രസിഡന്റ് കെ ടി. ശിവരാമൻ നായർ, ജനറൽ സെക്രട്ടറി അനിൽ കല്ലാറ്റ് എന്നിവർ ആവശ്യപ്പെട്ടു .

നിയന്ത്രണങ്ങൾക്കു വിധേയമായി പുറത്തുനിന്ന് ദർശനത്തിനും, ചെറുസംഘങ്ങളായി വിവാഹം നടത്താനും അനുവദിക്കണമെന്നു വിവിധ സംഘടനകൾ ആവശ്യപ്പെട്ടു.

ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചശേഷം ഗുരുവായൂർ ക്ഷേത്രത്തിനു പുറത്തു നടപ്പുരയിൽനിന്നു തൊഴാൻ അനുവാദമില്ല. നാലു നടപ്പുരകളുടെയും കവാടങ്ങൾ അടച്ചിട്ട് പോലീസ് കാവലിലാണ്. ഇതു തുറന്നു നടയിൽ നിന്നു തൊഴാനുള്ള സൗകര്യമെങ്കിലും അനുവദിക്കണമെന്ന് വിവിധ സംഘടനകൾ കലക്ടറോടും ദേവസ്വം ചെയർമാനോടും ആവശ്യപ്പെട്ടിട്ടുണ്ട്. പക്ഷേ ഇപ്പോഴത്തെ സാഹചര്യം കണക്കിലെടുത്ത് ഇതിന് അനുവാദം നൽകിയിട്ടില്ല.

ഗുരുവായൂരിനെ സാധാരണ നിലയിലേക്കെത്തിക്കാനുള്ള അധികാരികളുമായുള്ള ചർച്ചകൾ പലതും രാഷ്ട്രീയമായി അട്ടിമറിക്കപെടുകയാണെന്നു ഗ്ലോബൽ എൻ എസ് എസ് പ്രസിഡന്റ് രാമചന്ദ്രൻ കുറ്റപ്പെടുത്തി.

ഭക്തജനങ്ങൾ ഇത് എത്രയും വേഗം അനുവദിച്ചു കിട്ടുമെന്ന പ്രതീക്ഷയിൽ കാത്തിരിക്കുകയാണ്. ഗുരുവായൂരപ്പന്റെ കടാക്ഷത്താൽ ആ സുദിനം എത്രയും വേഗം പ്രതീക്ഷിക്കാം….

LEAVE A REPLY

Please enter your comment!
Please enter your name here