ഓപ്പറേഷന് സമുദ്ര സേതു; മാലി ദ്വീപില്‍ നിന്ന് 588 പ്രവാസികള്‍ ഇന്നെത്തും

കൊച്ചി: മാലി ദ്വീപില്‍ നിന്നുള്ള പ്രവാസികളുമായി നാവികസേനയുടെ കപ്പല്‍ ഐഎന്‍എസ് ജലാശ്വാ ഇന്ന് കൊച്ചിയിലെത്തും. ഓപ്പറേഷന് സമുദ്ര സേതുവിന്റെ രണ്ടാം ഘട്ട രക്ഷാ ദൗത്യത്തില്‍ ഐഎന്‍എസ് ജലാശ്വായില് 588 പ്രവാസികളാണ് മടങ്ങിയെത്തുക.
കപ്പലില്‍ 568 മലയാളികളും 20 പേര് ഇതരസംസ്ഥാനങ്ങളില്‍ നിന്നുള്ള പ്രവാസികളുമാണുള്ളത്. സ്ത്രീകളും, കുട്ടികളും പ്രായമായവരുമാണ് കപ്പലിലെ യാത്രക്കാരില്‍ ഏറെയും. രാവിലെ 11 മണിയോടേ കപ്പല്‍ കൊച്ചി തീരത്തെത്തും. ആദ്യഘട്ടത്തില്‍ 698 യാത്രക്കാരെ ഐഎന്‍എസ് ജലാശ്വാ മാലി ദ്വീപില്‍ നിന്ന് നാട്ടില്‍ എത്തിച്ചിരുന്നു.