ഉപഭോക്താവിന് സംരക്ഷണം നല്കുന്ന പുതിയ വൈദ്യുതി താരിഫ് നയം പുറത്തുവിട്ട് കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: ഉപഭോക്താവിന് സംരക്ഷണം നല്കുന്ന പുതിയ വൈദ്യുതി താരിഫ് നയം പുറത്തുവിട്ട് കേന്ദ്രസര്‍ക്കാര്‍. ലോഡ് ഷെഡ്ഡിംഗിന് പിഴ ചുമത്താനുള്ള വ്യവസ്ഥയടക്കം വൈദ്യുതി വിതരണ കമ്പനികളുടെ പിഴവുകളില്‍ നിന്ന് ഉപഭോക്താവിന് സംരക്ഷണം നല്കുന്ന വൈദ്യുതി താരിഫ് നയമാണ് കേന്ദ്ര ധനമന്ത്രി നിര്‍മ്മലാ സീതാരാമന് അറിയിച്ചത്.
ഇന്നലെ കൊവിഡ് ആശ്വാസ പാക്കേജ് പ്രഖ്യാപനത്തിന്റെ ഭാഗമായാണ് താരിഫ് നയത്തിന്റെ വിവരങ്ങളും പുറത്തു വിട്ടത്. വിതരണ കമ്പനികളുടെ പിഴവ് ഉപഭോക്താക്കള്‍ക്ക് ഭാരമാകരുത്. ആവശ്യത്തിന് വൈദ്യുതി ഉറപ്പാക്കണം. സബ്സിഡി നേരിട്ട് ഉപഭോക്താക്കളുടെ അക്കൗണ്ടിലെത്തിക്കും. പ്രവര്‍ത്തനക്ഷമത മെച്ചപ്പെടുത്താന്‍ കേന്ദ്രഭരണ പ്രദേശങ്ങളില്‍ വൈദ്യുതി വിതരണം സ്വകാര്യ കമ്പനികളെ ഏല്‍പ്പിക്കുമെന്നും കേന്ദ്രധന മന്ത്രി നിര്‍മലാ സീതാരാമന് പറഞ്ഞു.