മുതിർന്ന കോൺഗ്രസ്‌ നേതാവ് പി ഗംഗാധരൻ നായർ നിര്യാതനായി

കാസർകോട്- മുൻ ഡി.സി.സി പ്രസിഡണ്ടും മുതിർന്ന കോൺഗ്രസ് നേതാവുമായ പി ഗംഗാധരൻ നായർ (78) നിര്യാതനായി. വെള്ളിയാഴ്ച രാത്രി എട്ടരയോടെയായിരുന്നു അന്ത്യം. വാർധക്യ സഹജമായ അസുഖത്തെ തുടർന്ന് ചികിത്സയിലും വിശ്രമത്തിലുമായിരുന്നു. സംസ്‌കാരം ശനിയാഴ്ച രാവിലെ പെരിയയിൽ നടക്കും.

കെ.പി.സി.സി. നിർവ്വാഹക സമിതി അംഗം, യു.ഡി.എഫ് ജില്ലാ കൺവീനർ, കാസർകോട് കാർഷിക വികസന ബാങ്ക് പ്രസിഡണ്ട്, കാസർകോട് മാർക്കറ്റിംഗ് സൊസൈറ്റി പ്രസിഡണ്ട്, പെരിയ സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് എന്നീ നിലകളിൽ ദീർഘകാലം പ്രവർത്തിച്ചിട്ടുണ്ട്.സംസ്ഥാന കാർഷിക വികസന സമിതി ഡയറക്ടറായും പ്രവർത്തിച്ചിട്ടുണ്ട്. കാസർകോട് ജില്ലയിൽ കോൺഗ്രസ് പ്രസ്ഥാനത്തെ വളർത്തുന്നതിൽ മുഖ്യ പങ്കുവഹിച്ച ഗംഗാധരൻ നായർ മുൻ മുഖ്യമന്ത്രിമാരായ ഉമ്മൻ ചാണ്ടിയുടെയും എ.കെ ആന്റണിയുടെയും ഏറ്റവും വിശ്വസ്തനായിരുന്നു. കോൺഗ്രസിലെ എ വിഭാഗത്തിന്റെ ശക്തനായ വക്താവായിരുന്ന ഗംഗാധരൻ നായർ നിരവധി കോൺഗ്രസ് പ്രവർത്തകരെ വളർത്തി കൊണ്ടുവന്നിട്ടുണ്ട്. പൊലൂഷൻ കൺട്രോൾ ബോർഡ് ഡയറക്ടർ, കാംകോ ഡയറക്ടർ, പുല്ലൂർ പെരിയ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്, അവിഭക്ത കണ്ണൂർ ജില്ലാ യൂത്ത് കോൺഗ്രസ് പ്രസിഡന്റ് എന്നീ നിലകളിലും പ്രവർത്തിച്ചിരുന്നു. ഭാര്യ :ഇ പി മാലതി. മക്കൾ :ജി. ഷീജ, ധന്യസുരേഷ് (ഡി.സി.സി ജനറൽ സെക്രട്ടറി ), ജി. രമ്യ. മരുമക്കൾ : സതീഷ് (അമേരിക്ക), സുരേഷ് ബാബു (കോർപ്പറേഷൻ ബാങ്ക് മംഗളുരു ), വിഷ്ണു (കോയമ്പത്തൂർ). സഹോദരങ്ങൾ: ലക്ഷ്മി, ശാന്ത, പരേതരായ നാരായണൻ, നാരായണി.
 

പ്രിയ വായനക്കാരുടെ അഭിപ്രായങ്ങള്‍ ഇതിനു തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം  രചയിതാവിനായിരിക്കും.

Please enter your comment!
Please enter your name here