ഗുരുവായൂർ: ജനങ്ങൾ മുഴുവൻ ഭീതിയിലും , ദുരിതത്തിലുമായ ഈ സമയത്തു വൈദ്യുതി ബിൽ ഇരട്ടിയിലധികമാക്കി വരുന്നത് ജനങ്ങളെ ഈ ദുരിതകാലത്തും കൊള്ളയടിക്കലാണെന്നാരോപിച്ചു’ KSEB ഓഫീസിനു മുന്നിൽ കോൺഗ്രസ്സ് പ്രവർത്തകർ നിൽപ്പ് സമരത്തിലൂടെ പ്രതിഷേധിച്ചു. ലോക് ഡൗൺ കാലത്തെ വൈദ്യതിബിൽ അപാകതകൾ പരിഹരിച്ച് ജനങ്ങളെ സഹായിക്കേണ്ട ഉത്തരവാദിത്തപ്പെട്ട അധികാരികൾ നിർബന്ധപൂർവം പണം കൊള്ളയടിക്കുകയാണ്. 60 ദിവസത്തെ റീഡിംഗ് നടത്താൻ മീറ്റർ റീഡിംഗ് നടത്താൻ ഉദ്യോഗസ്ഥർ വീടുകളിലെത്താതെ, 70-80 ദിവസത്തെ മീറ്റർ റീഡിംഗ് എടുത്തപ്പോൾ പല വീടുകളിലും 250 യൂണിറ്റിനു മുകളിലാണ് ഉപയോഗം കണ്ടെത്തിയത്. അതു കൊണ്ടു തന്നെ സാധാരണക്കാരായ ഉപഭോക്താക്കൾക്ക് ‘ സാധാരണ നിരക്കിന്റെ ഇരട്ടിയും, ഇരട്ടിയിലധികവുമാണ് ബിൽ അടക്കേണ്ടതായി വന്നിട്ടുള്ളത്. എന്നാൽ ഇത്തരത്തിൽ അധിക ബിൽ വന്ന ആളുകൾ KSEB ഓഫീസുമായി ബന്ധപ്പെടുമ്പോൾ ഉദ്യോഗസ്ഥർ കൈയ്യൊഴിയുന്ന സമീപനമാണ് സ്വീകരിക്കുന്നത്.

ഇത്തരത്തിലുള്ള പരാതികൾ പരിശോധിച്ച് ജനങ്ങളെ കൊള്ളയടിക്കുന്ന രീതി അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ടുകൊണ്ടാണ് കോൺഗ്രസ്സ് പ്രവർത്തർ പ്രതിഷേധ നിൽപ്പു സമരം നടത്തിയത്. ഗുരുവായൂർ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡന്റ് ശ്രീ ബാലൻ വാർണാട്ട് അധ്യക്ഷത വഹിച്ച പ്രതിഷേധ സമരം ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി വൈസ് പ്രസിഡന്റ് ശ്രീ.കെ പി ഉദയൻ ഉദ്ഘാടനം ചെയ്തു. ശ്രീ: ഹുമയൂൺകബീർ, ഷാഫിർ അലി, സുജിത്ത് എന്നിവർ പ്രതിഷേധ സമരത്തിനു നേതൃത്വം നൽകി.

LEAVE A REPLY

Please enter your comment!
Please enter your name here