ഗുരുവായൂർ: കെ കരുണാകരൻ സ്റ്റഡി സെൻ്റർ ഗുരുവായൂരിൻ്റെ ആഭിമുഖ്യത്തിൽ ഗുരുവായൂർ നഗരസഭ 22 വാർഡിൽ മാസ്ക് വിതരണം നടന്നു. പുലിമാത്തി കോളനിയിൽ ഏറത്ത് ശ്രി ബാലന് നൽകി കൊണ്ട് സിനിമ താരം ശ്രീ ശിവജി ഗുരുവായൂർ മാസ്ക് വിതരണ ഉൽഘാടനം നിർവ്വഹിച്ചു. നിയോജക മണ്ഡലം പ്രസിഡൻ്റ് പോളി ഫ്രാൻസിസ് ചക്രമാക്കിൽ അദ്ധ്യക്ഷനായി. ഭാരവാഹികളായ കെ ബി വിജു, വി കെ കമറുദ്ധിൻ, റാഷിദ് വടക്കേക്കാട് , ഉണ്ണിക്കുട്ടൻ, ഗുരുവായൂർ കോൺഗ്രസ് മണ്ഡലം സെക്രട്ടറി പ്രതീഷ് ഓടാട്ട്, യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം ജനറൽ സെക്രട്ടറിമാരായ കെ ബി സുബീഷ് , നിസാമുദ്ധീൻ എന്നിവർ സംസാരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here