ഓക്‌സ്‌ഫോര്‍ഡ്: ലോകരാഷ്ട്രങ്ങളില്‍ കോവിഡ് വ്യാപിച്ചുകൊണ്ടിരിയ്‌ക്കെ വലിയ ആശ്വാസമായി ഓക്‌സ്‌ഫോര്‍ഡില്‍ നിന്നും ശുഭസൂചകമായ വാര്‍ത്തയാണ് പുറത്തുവന്നിരിക്കുന്നത്. ലോകമാകെ കൊവിഡിന് പ്രതിവിധിയായ വാക്‌സിനുകളുടെ പരീക്ഷണം നടക്കുന്നതിനിടെയാണ് ബ്രിട്ടണിലെ ഓക്‌സ്‌ഫോര്‍ഡ് സര്‍വ്വകലാശാലയിലെ ജെന്നര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലും ഇത്തരം വാക്‌സിന്‍ പരീക്ഷണം ആശാവഹമായ പുരോഗതി കൈവരിച്ചിരിക്കുന്നത്.

മനുഷ്യനില്‍ പരീക്ഷണം നടത്തുന്നതിനു മുന്‍പ് മൃഗങ്ങളിലെ പരീക്ഷണമാണ് ഇപ്പോള്‍ വിജയം കൈവരിച്ചിരിക്കുന്നത്. കൊവിഡ് രോഗം ബാധിച്ച ആറോളം കുരങ്ങുകളില്‍ നടത്തിയ പരീക്ഷണത്തില്‍ പാര്‍ശ്വഫലങ്ങളൊന്നുമില്ലാതെ തന്നെ രോഗം അപ്രത്യക്ഷമായിരിക്കുന്നു. രോഗം ബാധിച്ച് ഗുരുതരാവസ്ഥയിലായ കുരങ്ങുകളില്‍ വാക്‌സിന്‍ കുത്തിവച്ചശേഷം ഇവയുടെ ശ്വാസകോശത്തില്‍ രോഗത്തിന്റെ ഒരു ലക്ഷണം പോലുമില്ലാതെ അസുഖം ഭേദമായിരിക്കുന്നതായി കണ്ടെത്തി. നിഷ്പക്ഷരായ വിദഗ്ദ്ധര്‍ ഈ കണ്ടെത്തലിനെ വാനോളം പുകഴ്ത്തുകയാണ്. മനുഷ്യരില്‍ പരീക്ഷണത്തിന്റെ ആദ്യപടിയായി 1000ഓളം വളണ്ടിയര്‍മാരില്‍ ഇപ്പോള്‍ പരീക്ഷണ വാക്‌സിന്‍ കുത്തിവച്ചിരിക്കുകയാണ്. കൊവിഡ് 2 വാക്‌സിന്‍ പരീക്ഷിക്കപ്പെട്ട കുരങ്ങുകളില്‍ ചിലരില്‍ ശ്വാസകോശ നാളികളില്‍ ചെറിയ രോഗങ്ങള്‍ കണ്ടതല്ലാതെ ഗുരുതരമായ ന്യുമോണിയ പോലെയുള്ള പ്രത്യാഘാതങ്ങളൊന്നും കാണാത്തത് വാക്‌സിന്‍ വികസന ഘട്ടത്തില്‍ സഹായകരമായത്‌.

LEAVE A REPLY

Please enter your comment!
Please enter your name here