തൃശ്ശൂർ: വാളയാറിലെത്തിയ യു.ഡി.എഫ് ജനപ്രതിനിധികളോട് ക്വാറന്‍റൈനില്‍ പോകാന്‍ ആവശ്യപ്പെട്ടതിനെതിരെ യൂത്ത് കോണ്‍ഗ്രസ് ഹൈക്കോടതിയിലേക്ക്. ജനപ്രതിനിധികള്‍ അതിര്‍ത്തിയില്‍ എത്തിയതിന് ശേഷം ഇവിടെ ഒരാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു.

ഗുരുവായൂരില്‍ മന്ത്രി എ.സി മൊയ്തീന്‍ ഗള്‍ഫില്‍ നിന്ന് തിരിച്ചെത്തിയ പ്രവാസികളെ സന്ദര്‍ശിച്ചിരുന്നു.ഇവര്‍ക്ക് പിന്നീട് കോവിഡ് സ്ഥിരീകരിച്ചു. മന്ത്രിയോട് ക്വാറന്‍റൈനില്‍ പോകാന്‍ ആവശ്യപ്പെടാത്തതും യൂത്ത് കോണ്‍ഗ്രസ് പരാതിയില്‍ ഉന്നയിക്കും.

വാളയാറില്‍ എത്തിയ മലപ്പുറം സ്വദേശിക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലായിരുന്നു അന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന മാധ്യമപ്രവര്‍ത്തകര്‍, പൊലീസുകാര്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവരും നിരീക്ഷണത്തില്‍ പോകണമെന്ന് ആരോഗ്യവകുപ്പ് നിര്‍ദ്ദേശിച്ചത്. രോഗി ഉണ്ടായിരുന്ന സമയത്ത് ചെക്ക് പോസ്റ്റിലുണ്ടായിരുന്ന എം.പിമാരായ വി.കെ ശ്രീകണ്oൻ, ടി.എൻ പ്രതാപൻ, രമ്യ ഹരിദാസ്, എം.എൽ.എമാരായ ഷാഫി പറമ്പിൽ, അനിൽ അക്കരെ എന്നിവർ നിരീക്ഷണത്തിൽ പോകണം.

LEAVE A REPLY

Please enter your comment!
Please enter your name here