മാലിദ്വീപിൽ നിന്നുള്ള മൂന്നാം ഇന്ത്യൻ സംഘം ഇന്ന് പുറപ്പെടും. 700 പേരടങ്ങുന്ന സംഘവുമായി നാവികസേനയുടെ INS ജലാശ്വ വൈകുന്നേരം യാത്ര തിരിക്കും. കപ്പൽ മറ്റന്നാൾ കൊച്ചി തുറമുഖത്തെത്തും. സംഘത്തിൽ കൂടുതലും മലയാളികളാണ്. നേരത്തെ INS ജലാശ്വ, മഗർ എന്നീ കപ്പലുകളിലായി 900 പേരെ കൊച്ചിയിൽ എത്തിച്ചിരുന്നു. ഇതിന് ശേഷം വീണ്ടും തിരിച്ച INS ജലാശ്വ ഇന്നലെ രാത്രി മാലിദ്വീപിൽ എത്തി. തുടർന്ന് യാത്രക്കാരുടെ പരിശോധനകൾക്ക് ശേഷമാകും കൊച്ചിയിലേയ്ക്ക് പുറപ്പെടുക.

LEAVE A REPLY

Please enter your comment!
Please enter your name here