ന്യൂഡല്‍ഹി: ദേശീയ തലസ്ഥാനമായ ഡല്‍ഹിയില്‍ വെള്ളിയാഴ്ച നേരിയ ഭൂചലനം അനുഭവപ്പെട്ടു. റിക്ടര്‍ സ്കെയിലില്‍ 2.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടതെന്ന് നാഷണൽ സെന്റർ ഫോർ സീസ്മോളജി അറിയിച്ചു. ഏപ്രിൽ 12 ന് ശേഷമുള്ള നാലാമത്തെ ഭൂചലനമാണിത്.വ ടക്കൻ ഡല്‍ഹിയിലെ പീതംബുരയായിരുന്നു പ്രഭവകേന്ദ്രം. രാവിലെ 11:28 നാണ് എട്ട് കിലോമീറ്റർ ആഴത്തില്‍ ഭൂചലനം ഉണ്ടായതെന്ന് എൻസിഎസ് അറിയിച്ചു. സംഭവത്തില്‍ ആളപായമോ നാശനഷ്ടമോ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.

മെയ് 10 ന് വടക്കുകിഴക്കൻ ഡല്‍ഹി വസീർപൂരിനടുത്ത് 3.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായിരുന്നു. ഏപ്രിൽ 12, ഏപ്രിൽ 13 തീയതികളിൽ യഥാക്രമം 3.5, 2.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമായിരുന്നു വസീർപൂരും സമീപ പ്രദേശങ്ങളും. അഞ്ച് ഭൂകമ്പ മേഖലകളുണ്ട്. അതില്‍ ഡല്‍ഹി നാലാം മേഖയിലാണ്.

LEAVE A REPLY

Please enter your comment!
Please enter your name here