ഗുരുവായൂർ നഗരസഭ നമ്പർ 69 അംഗൻവാടിയിൽ ‘പക്ഷികളെയും മൃഗങ്ങളെയും, ഡോൾഫിനുകളേയും’ പുനർജനിപ്പിച്ച് മനോഹരമാക്കി ഗ്രാമവേദി കൂട്ടായ്മ

ഗുരുവായൂർ: ലോക്ക് ഡൗൺ കാലത്തെ ശ്രമദാനത്തിലൂടെ അംഗനവാടിയെ മനോഹരമാക്കി ഗ്രാമവേദി കൂട്ടായ്മ
പുത്തമ്പല്ലിയിൽ പ്രവർത്തിക്കുന്ന ഗുരുവായൂർ നഗരസഭ 69 ാം നമ്പർ അങ്കണവാടിയാണ് ഗ്രാമവേദിയിലെ അംഗങ്ങളുടേയും നാട്ടുകാരുടേയും സഹകരണത്തോടെ മനോഹരമാക്കി തീർത്തത്. ചുറ്റുമതിലിനിരുവശവത്തും , അങ്കണവാടിയിലെ അകവും പുറവും മുറ്റത്തെ കിണറിലുമെല്ലാം കാട്ടിലേയും നാട്ടിലേയും വിവിധതരം മ്യഗങ്ങളുും പക്ഷികളും ഡോൾഫിനുകളുമെല്ലാം നിറഞ്ഞു നിൽക്കുന്ന കാഴ്ച ആരേയും അത്ഭതപ്പെടുത്തുന്ന രീതിയിലാണ് പുനർജനിച്ചത്.

ഏഴുവയസ്സുകാരൻ .കെ .എം നിർമ്മൽ മാധവ് മുതൽ വിവിധ പ്രായത്തി ലുള്ള 15 ഓളം പേർ മൂന്ന് ദിവസമായി ലോക്ക് ഡൗൺ നിർദ്ദേശങ്ങൾ ക്യത്യമായി പാലിച്ചാണ് ചിത്രങ്ങൾ വരച്ചത്. കാർട്ടൂൺ കഥാപാത്രങ്ങളും അംഗനവാടിയിൽ ഇനി കുരുന്നുകൾക്ക് സന്തോഷം പകരാനായി കൂട്ടുചേരും. സമീപ പ്രദേശത്തെ 25 ഓളം കുട്ടികൾ അംഗനവാടിയിൽ പഠനം നടത്തുന്നു. ചിത്രങ്ങൾ വരച്ചു മനോഹരമാക്കിയ അംഗനവാടിയുടെ താക്കോൽ ഗ്രാമവേദി സെക്രട്ടറി കെ.എം മുകേഷ് അംഗനവാടി അധ്യാപിക രമ്യ രാജ്ന് കൈമാറി. ചടങ്ങിൽ ഗ്രാമവേദി പ്രസിഡന്റ് ജോമണി മേലിട്ട് അധ്യക്ഷത വഹിച്ചു.മനോഹരമായ ചിത്രങ്ങൾ ഒരുക്കുന്നതിനായി നേത്യത്വം വഹിച്ച ജെയ്‌സൺ ഗുരുവായൂരിനെ നഗരസഭ ചെയർപേഴ്സൺ എം രതി ഉപഹാരം നൽകി അനുമോദിച്ചു. ഭാരവാഹികളായ ആർ.വി ഷാ നവാസ് , പി.ബി രാജേഷ് ,എൻ .എ സജീവ് ,കെ.എൽ ബിജു, പി.എസ് ഗഫൂർ എന്നിവർ സംസാരിച്ചു.കെ.എസ് അനഘ , മിഥുൻ ,അപർണ്ണ ,കെ.എം ആർദ്ര ,അനന്യ , ശ്രീലക്ഷമി മനോജ് ,വസുദേവ് ,അക്ഷയ് ഉണ്ണി എന്നിവർ ചിത്രങ്ങൾ വരക്കുന്നതിൽ പങ്കാളികളായി.

പ്രിയ വായനക്കാരുടെ അഭിപ്രായങ്ങള്‍ ഇതിനു തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം  രചയിതാവിനായിരിക്കും.

Please enter your comment!
Please enter your name here