ഗുരുവായൂർ: ഗുരുവായൂർ നഗരസഭ ആരോഗ്യ ജാഗ്രത പ്രവർത്തനങ്ങളുടെ ഭാഗമായി  മഴക്കാലരോഗ പ്രതിരോധ പ്രവർത്തനങ്ങൾ ആരംഭിച്ചു. നഗരസഭ പ്രദേശത്തെ മുഴുവൻ തോടുകളും കാനകളും വൃത്തിയാക്കൽ, കൊതുക് നിവാരണത്തിനുള്ള മരുന്ന് അടിക്കൽ, റോഡരികിൽ വന്ന നിൽക്കുന്ന പൂവും മറ്റ് പാഴ്ചെടികളും വ്യത്തിയാക്കുക, മാലിന്യങ്ങൾ നീക്കം ചെയ്യുക. തുടങ്ങിയ ശുചീകരണ പ്രവർത്തനങ്ങളും മഴക്കാല രോഗ പ്രതിരോധ പ്രവർത്തനത്തിന് സ്വീകരിക്കേണ്ട നടപടികൾ സാബന്ധിച്ച ലഘുലേഖ വിതരണം ചെയ്യൽ, കിണറുകൾ ക്ലോറിനേറ്റ് ചെയ്യുന്നതിന് ആവശ്യമായ ബ്ലീച്ചിംഗ് പൗഡർ വിതരണം, സെപ്റ്റിക് ടാങ്കുകളുടെ വിള്ളലുകൾ അടയ്ക്കൽ, വെന്റ് പൈപ്പ് വല കെട്ട, കൊതുകുകളുടെ ഉറവിട നശീകരണം എന്നിങ്ങനെയുളള വിവിധ പ്രവർത്തനങ്ങൾക്കാണ് നഗരസഭ രൂപം നൽകിയിട്ടുളളത്. വാർഡ് തല ആരോഗ്യ ശുചിതി കമ്മിറ്റികൾ മുഖേനയാണ് പ്രസ്തുത പ്രവർത്തനങ്ങൾ നടത്തുവാൻ തീരുമാനിച്ചിട്ടുള്ളത്. കൂടാതെ അയ്യങ്കാളി തൊഴിൽ ഉറപ്പു പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുളള ,ശുചീകരണ പ്രവർത്തികൾ , ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുളള തോടുകളുടെ നവീകരണം എന്ന് പദ്ധതികളും മഴക്കാലത്തിന് മുമ്പായി പൂർത്തിയാക്കുന്നതിനുളള പ്രവർത്തനങ്ങൾക്കാണ് തുടക്കം കുറിച്ചിട്ടുളളത്, കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾ കാര്യക്ഷമമായി മുൻപോട്ടു കൊണ്ടുപോകുന്നതിനോടൊപ്പം തന്നെ മഴക്കാലത്ത് കടന്നു വരാൻ ഇടയുളള ഡങ്കിപ്പനി, എലിപനി, വയറിളക്ക രോഗങ്ങൾ എന്നിവയെ എപദമായി {{തിരോധിക്കുന്നവന് ഉദ്ദേശിച്ചുകൊണ്ടുളള പ്രവർത്തനങ്ങൾക്കാണ് നഗരസഭ തുടക്കം കുറിച്ചിട്ടുളളത്.

ADVERTISEMENT

മഴക്കാല രോഗ പ്രതിരോധ പ്രവർത്തനങ്ങളുടെ നഗരസഭാ തല ഉദ്ഘാടനം  ശ്രീകൃഷ്ണ ഹയർ സെക്കന്ററി സ്കൂളിന് സമീപമുളള റോഡരുകിൽ വച്ച് നഗരസഭ ചെയർപേഴ്സൺ ശ്രീമതി. എം രതി ടീച്ചർ നിർവഹിച്ചു. വൈസ് ചെയർമാൻ ശ്രീ അഭിലാഷ് വി ചന്ദ്രൻ, ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി ഷാഹിന, ഹെൽത്ത് സൂപ്പർവൈസർ ആർ സജീവ്. ഹെൽത്ത് ഇൻസ്പെക്ടർമാരായ ജിജു പി.വി, രജിത് കുമാർ സി. കെ, പ്രകാശൻ പി പി, എന്നിവരും ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ ബൈജു എസ്, രാജീവൻ കെ, സുബീഷ് ടി എസ്, സുബിൻ കെ, ബി, സുജിത് കുമാർ എന്നിവർ ശുപീകരണ പ്രവർത്തനങ്ങൾക്ക് നേത്യത്വം നൽകി.

COMMENT ON NEWS

Please enter your comment!
Please enter your name here