ഗുരുവായൂർ: ശ്മശാന തുല്ല്യമായ അന്തരീക്ഷത്തിൽ കാണുന്ന ഗുരുവായൂർ ക്ഷേത്ര പരിസരത്തിന് പുനർജീവൻ നൽകുവാൻ നിയന്ത്രിത വ്യവസ്ഥയോടെയെങ്കിലും, കിഴക്കെ നടയിൽ നിന്നെങ്കിലും ഭക്തർക്ക് ദർശിക്കാൻ സൗകര്യമൊരുക്കണമെന്നും, അതു വഴി ക്ഷേത്ര പരിസരത്തെ ശ്മശാന മൂകമായ അന്തരീക്ഷത്തിന് മാറ്റം വരുത്തണമെന്നും ഗ്ളോബൽ എൻ എസ് എസ് സംസ്ഥാന പ്രസിഡണ്ട് ഐ.പി. രാമചന്ദ്രൻ സർക്കാരിനോട് ആവശ്യപ്പെട്ടു.

ADVERTISEMENT


ഗുരുവായൂർ ക്ഷേത്രത്തിൽ നിയന്ത്രിത ദർശനത്തിന് സൗകര്യം ഏർപ്പെടുത്തണമെന്നും വിവാഹങ്ങൾക്കുള്ള കേന്ദ്ര, സംസ്ഥാന സർക്കാരിൻ്റെ അനുമതിയുടെ അടിസ്ഥാനത്തിൽ, 10 പേരെയെങ്കിലും വെച്ച്‌ കല്യാണമണ്ഡപത്തിൽ വിവാഹം നടത്താനുള്ള അനുമതി നൽകണമെന്നും ജി.എൻ.എസ്.എസ് ആവശ്യപ്പെട്ടു.

കേരളം മുഴുവൻ ഒരാഴ്ചയായി ജനജീവിതം സാധാരണ സ്ഥിതിയിൽ ആയിട്ടും മറ്റിടങ്ങളിലെല്ലാം കട കമ്പോളങ്ങൾ തുറന്നു പ്രവർത്തിക്കുമ്പോഴും, ഗുരുവായൂർ ക്ഷേത്ര പരിസരം മാത്രം നിർജീവമായി കിടക്കുകയാണ്.

ക്ഷേത്ര പരിസരത്തെ ചെറുതും വലുതുമായ ലോഡ്ജുകളും, ഹോട്ടലുകളും, സ്റുഡിയോകളും, പൂക്കച്ചവടക്കാരുമടക്കം ആയിരക്കണിക്കിന് കച്ചവട സ്ഥാപനങ്ങളും, അനേക ദിവസങ്ങളായി അടഞ്ഞു കിടക്കുകയാണ്. അതുമൂലം അവിടങ്ങളിൽ ജോലി ചെയ്യുന്ന പതിനായിരത്തോളം വരുന്ന ജീവനക്കാരിൽ പലരും ഇന്ന് പട്ടിണിയിലാണ്.

തൊഴിലില്ലാതായ സ്ഥാപനങ്ങളിലെ ജീവനക്കാർക്കും, ഓട്ടോ ടാക്സി, തൊഴിലാളികൾക്കും, അടിയന്തിരമായി സാമ്പത്തിക സഹായം നൽകണമെന്ന് ഗ്ളോബൽ എൻ എസ്. എസ്. സർക്കാരിനോട് ആവശ്യപ്പെട്ടു.

ഇക്കാര്യങ്ങളൊന്നും വകവെക്കാതെയുള്ള ഗുരുവായൂർ ദേവസ്വത്തിൻ്റെ സമീപനവും, 5 കോടി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള സംഭാവന ഏറെ അപഹാസ്യമാണെന്നും യോഗം കുറ്റപ്പെടുത്തി.

നിയന്ത്രണങ്ങളോടെ ക്ഷേത്രനടയിൽ വിവാഹം നടത്താനുള്ള അനുവാദം നല്കണമെന്നും, നിവേദനത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

ഗുരുവായൂരിലെ കോവിഡ് 19 ഐസൊലേഷൻ വാർഡുകളിൽ
ഗുരുവായൂർകാരല്ലാത്തവരെ താമസിപ്പിക്കുന്ന നടപടികളിലും പ്രതിഷേധം രേഖപ്പെടുത്തി കൊണ്ടുള്ള നിവേദനം മുഖ്യമന്ത്രിക്കും, ഗുരുവായൂർ എം എൽ എക്കും, ജില്ലാ കലക്ടർക്കും, ദേവസ്വം ചെയർമാനും ഗ്ളോബൽ എൻ എസ് എസ് അയച്ചിട്ടുണ്ടെന്ന് സംസ്ഥാന പ്രസിഡണ്ട് ഐ.പി. രാമചന്ദ്രൻ അറിയിച്ചു.

COMMENT ON NEWS

Please enter your comment!
Please enter your name here