കോവിഡ് 19 ; യുഎഇയിൽ പുതിയ രോഗികളുടെ എണ്ണത്തിൽ വീണ്ടും വർദ്ധന , രണ്ടു മരണം

അബുദാബി : യുഎഇയിൽ കോവിഡ് ബാധിതരുടെ എണ്ണം ഉയർന്നു തന്നെ. വെള്ളിയാഴ്ച്ച 747പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. രണ്ടു പേർ കൂടി മരിച്ചു. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ചവരുടെ എണ്ണം 21,831ഉം, മരണപ്പെട്ടവരുടെ എണ്ണം 210ഉം ആയതായി യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിച്ചു. 398പേർക്ക് കൂടി സുഖം പ്രാപിച്ചതോടെ രോഗം ഭേദമായവരുടെ എണ്ണം 7328 ആയി ഉയർന്നു. 38,000പേരിൽ നടത്തിയ പരിശോധനയിലാണ് പുതിയ രോഗികളെ കണ്ടെത്തിയതെന്നും, മരിച്ച രണ്ടു പേർക്ക് ഗുരുതരമായ മറ്റു ആരോഗ്യ പ്രശ്‍നങ്ങൾ ഉണ്ടായിരുന്നുവെന്നും അധികൃതർ അറിയിച്ചു.

കുവെെറ്റില്‍ കഴിഞ്ഞ 24 മണിക്കൂറിൽ 184 പേർ ഇന്ത്യക്കാർ ഉൾപ്പെടെ 885 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ കോവിഡ് ബാധിച്ചവരുടെ എണ്ണം എണ്ണം 12860ലെത്തി. കോവിഡ് സ്ഥിരീകരിച്ച ഇന്ത്യക്കാരുടെ എണ്ണം 4310 ആയി. ഇന്ന് 8പേർ കൂടി മരണം കൂടി മരിച്ചതോടെ രാജ്യത്തെ കോവിഡ് മരണസംഖ്യ 96 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ച മുഴുവൻ പേർക്കും സമ്പർക്കത്തെ തുടർന്നാണ് വൈറസ് ബാധിച്ചത്. പുതിയ രോഗികളിൽ 265 പേർ ഫർവാനിയ ഗവർണറേറ്റിലെ താമസക്കാരാണ്. ഹവല്ലി ഗവർണറേറ്റ് പരിധിയിൽ താമസിക്കുന്ന 251 പേർക്കും അഹമ്മദിയിൽ നിന്നുള്ള 197 പേർക്കും, കാപിറ്റൽ ഗവർണറേറ്റിൽ 75 പേർക്കും ജഹറയിൽ നിന്നുള്ള 97 പേർക്കുമാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്.

ഒമാനില്‍ ഇന്ന് 284 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. പുതിയ രോഗികളിൽ 204 പേർ വിദേശികളും 80 പേർ ഒമാനികളുമാണെന്നും ഇതോടെ രാജ്യത്തെ മൊത്തം വൈറസ് ബാധിതരുടെ എണ്ണം 4625 ആയി എന്നും ആരോഗ്യ മന്ത്രാലയം വാര്‍ത്താ കുറിപ്പിലൂടെ അറിയിച്ചു. രോഗമുക്തി നേടിയവരുടെ എണ്ണം 1350 ആയി ഉയർന്നു. രണ്ട് മലയാളികളടക്കം ചികിത്സയിലിരുന്ന 19 പേരാണ് കൊവിഡ് 19 വൈറസ് ബാധ മൂലം ഇതുവരെ മരണപ്പെട്ടിരിക്കുന്നത്. 3256 പേരാണ് നിലവിൽ അസുഖബാധിതരായി ചികിത്സയിലുള്ളത്.

guest
0 Comments
Inline Feedbacks
View all comments