കോവിഡ് -19; തൃശൂരിൻ്റ സ്പന്ദനവുമായി അസിസ്റ്റൻ്റ് പോലീസ് കമ്മീഷണർ  V K രാജു.

തൃശ്ശിവപേരൂർ – കേരളത്തിൻ്റെ സാംസ്കാരിക തലസ്ഥാനം. പൂരങ്ങളുടെ പൂരം നടക്കുന്ന സമയം. ജാതി മത ഭേദമെന്യേ ഏവരും ഒത്തൊരുമിക്കുന്ന സമയം, പക്ഷെ ഇന്ന്, അതൊന്നുമില്ലാതെ ആളൊഴിഞ്ഞ തൃശൂർ നഗരം. സംസാരത്തിൽ പോലും വെടിക്കെട്ട് നടത്തുന്ന തൃശൂർകാർക്കിത് വെടികെട്ടില്ലാത്ത കൊറോണ കാലം.

കഴിഞ്ഞ കുറച്ച് ദിനങ്ങൾ ഈ രാജ്യം പൊലീസിൻ്റെ  കൈയിലായിരുന്നു എന്ന പറഞ്ഞാൽ അത്ഭുതപെടേണ്ടതില്ല. കൊറോണയും ലോക് ഡൗണും ജന ജീവിതത്തിൽ മാറ്റങ്ങൾ വരുത്തിയപ്പോൾ, മുന്നോട്ട് പോകാൻ ഒന്നിനും സാധിക്കാത്ത ഒരുപറ്റം ജനതക്ക് ഉണ്ടായിരുന്നതും ഈ നിയമപാലകർ മാത്രമാണ്. സുരക്ഷിത സ്ഥാനത്തിരിക്കുന്ന നമ്മളും അറിയേണ്ടിയിരിക്കുന്നു, അവരുടെ പ്രവർത്തികൾ.

നിയമപാലകർ എന്നതിലുപരി സാധാരണ ജനങ്ങളുടെ കൂടെയായിരുന്നു അവർ. ജീവൻ രക്ഷാ മരുന്നു മുതൽ പച്ചക്കറികൾ വാങ്ങാൻ മാത്രമല്ല, അതിനു സാമ്പത്തിക ശേഷിയില്ലാത്തവർക്കു ഭക്ഷ്യധാന്യങ്ങൾ  എത്തിക്കാനും ഇന്ന് കേരള പോലീസ്  എത്തി നിൽക്കുന്നു എന്നത് വളരെ ശ്ലാഘനീയമാണ്. അതവരുടെ തൊപ്പിയിലെ ഒരു പൊൻ തൂവലായി തന്നെ കാണാം. അതിനു ചുക്കാൻ പിടിക്കുന്ന തൃശൂരിൻ്റ സ്പന്ദനമറിയുന്ന അസിസ്റ്റൻ്റ് പോലീസ് കമ്മീഷണർ  V K രാജുവും, സഹപ്രവർത്തകരും.

പട്ടികാട് നിന്ന് 30 ഓളം കിലോമീറ്റർ ഉൾഭാഗത്തുള്ള ഒളകര കോളനി, മണീയം കിണർ, പൂവൻചിറ കോളനി തുടങ്ങിയ ആദിവാസി കോളനിയിൽ  ഭക്ഷണം എത്തിക്കന്നത് വരെ ഇന്ന് അദേഹത്തിൻ്റെ നേതൃത്വത്തിലാണ്.

തൃശൂരിൽ സഹായിക്കാൻ ആളുകൾ നിരവധിയാണെന്ന് എസിപി  V K രാജു പറഞ്ഞു. എന്തിനും ഏതിനും, സന്നദ്ധരായ ഒരു ജനത, ഒരു ബുദ്ധിമുട്ട് വരുമ്പോൾ സഹായ ഹസ്തവുമായി വരുന്നവർ നിരവധി, അതാണ് ഈ ഒരു കൊറോണ കാലത്തും സംഭവിച്ചത്.

കേരളത്തിലാദ്യമായി ഡ്രോണിലൂടെയുള്ള നഗരം സർവൈലൻസ് ചെയ്യുന്നത് തൃശൂരിൽ എസിപി  V K രാജുവിന്റെ നേതൃത്യത്തിലായിരുന്നു. പോലീസിന് അത് ഏറെ ഉപകാരപ്രധമാണെന്ന്  മനസിലായതു കൊണ്ട് കേരളത്തിലുടനീളം ഉപയോഗപ്പെടുത്തുകയായിരുന്നു.

അതു പോലെ തന്നെയാണ് ജില്ലയിലെ 16ഓളം ചെക്കിംഗ് പോയിൻ്റുകൾ. 12 മണിക്കൂറോളം നിരീക്ഷണത്തിലുള്ള 12ഓളം ചെക്കിംഗ് പോയിൻ്റുകളും  24 മണിക്കൂറും കർശ്ശന നിരീക്ഷണത്തിലുള്ള ചെക്കിംഗ് പോയിൻ്റുകളും കോവിഡ് പ്രതിരോധിക്കുന്നതിന് ഏറെ സഹായകമായിട്ടുണ്ടെന്ന് എസിപി ആഭിപ്രായപ്പെട്ടു.

കൊറോണയുടെ വ്യാപനം നടക്കാൻ ഏറെ സാധ്യതയുളള തൃശൂർ ശക്തൻ മാർക്കറ്റിൽ പോലും  24 മണിക്കൂറും എസിപി യുടെയും സഹ പ്രവർത്തകരുടെയും അശ്രാന്തമായ ഇടപെടൽ ശ്രദ്ധേയമാണ്.  കോവിഡ് കൂടുതലുള്ള അന്യ സംസ്ഥാനങ്ങളിലെ ചരക്ക് വാഹനങ്ങൾ ശക്തൻ മാർക്കറ്റിൽ എത്തുന്നത്,  കോവിഡ് വ്യാപനത്തിന് ഏറെ ഭീഷിണിയായിരുന്നു.  ഇതാണ് പോലീസിൻ്റെ ശക്തമായ ഇടപെടലിലൂടെ വ്യക്തമായ നിർദ്ദേശങ്ങൾ നടപ്പിലാക്കി ഒരു ജനതയെ തന്നെ സംരക്ഷിക്കന്നതിലുള്ള പോലീസിൻ്റെ പ്രവർത്തി.

അതു കൊണ്ടു തന്നെ കൊറോണയുടെ ലക്ഷണങ്ങൾ ഒരാളെ പോലും ഇവിടെ റിപ്പോർട്ട് ചെയ്തിട്ടുമില്ല. രാത്രിയെന്നോ പകലെന്നോ ഇല്ലാതെയുള്ള പോലീസിൻ്റെ പ്രവർത്തികൾ എടുത്തു പറയേണ്ടിയിരിക്കുന്നു. അതു തന്നെയാണ് തൃശൂർകാരുടെ വിജയവും.

ലോക ഡൗൺ കാലയളവിൽ തൃശൂർ നഗരത്തിൽ പ്രത്യേകിച്ചു മറ്റു വർഷങ്ങളെ അപേക്ഷിച്ച്  കുറ്റകൃത്യങ്ങളും അപകടങ്ങളും മറ്റും വളരെയധികം കുറവ് വന്നതായും അദ്ദേഹം ഗുരുവായൂർ ഓൺലൈനോട് പറഞ്ഞു.

ഇനി അങ്ങോട്ടുള്ള നാളുകൾ ജനങ്ങൾ വളരെ കരുതലോടെയും ജാഗ്രതയോടും വേണം ജീവിതം മുന്നോട്ടു കൊണ്ടുപോവാൻ എന്നും അദ്ദേഹം നിർദ്ദേശിക്കുന്നു. പോലീസിന്റെയും ആരോഗ്യ പ്രവർത്തകരുടെയും ഗവൺമെൻറിൻറെയും നിർദ്ദേശങ്ങൾ പരിപൂർണമായി അനുസരിച്ച് വേണം മുന്നോട്ട് പോകേണ്ടത്.  അനാവശ്യമായ യാത്രകൾ തീർത്തും ഒഴിവാക്കണമെന്നും, പുറത്തിറങ്ങുമ്പോൾ കുട്ടികൾ മുതൽ മുതിർന്നവർ വരെ മാസ്ക് ജീവിതത്തിൻറെ ഒരുഭാഗം ആക്കണമെന്നും sanitizer ഉപയോഗിച്ചു അതല്ലെങ്കിൽ സോപ്പും വെള്ളവും ഉപയോഗിച്ച് കൈകൾ ശുദ്ധീകരിക്കണം എന്നും പ്രത്യേകമായി അദ്ദേഹം എടുത്തു പറഞ്ഞു.
ഏത് അവസ്ഥയും നേരിടാൻ തൃശൂർ പോലീസ് സജ്ജമാണ്. എന്നും എപ്പോഴും ജനങ്ങളുടെ കൂടെ തന്നെ തൃശൂർ പോലീസ് ഉണ്ടാവുമെന്നും എസിപി  V K രാജു, guruvayoorOnline.com ന് നൽകിയ പ്രത്യേക അഭിമുഖത്തിൽ പറഞ്ഞു.

പ്രിയ വായനക്കാരുടെ അഭിപ്രായങ്ങള്‍ ഇതിനു തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം  രചയിതാവിനായിരിക്കും.

Please enter your comment!
Please enter your name here