ഗുരുവായൂര്‍: കോര്‍പ്പറേഷന്‍ ബാങ്ക് മാനേജര്‍ ബാങ്കിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍. ചെര്‍പ്പുളശേരി കാറല്‍മണ്ണ പാപ്പറമ്പത്ത് വീട്ടില്‍ അയ്യപ്പനെയാണ് (57) കിഴക്കെനടയിലുള്ള ബാങ്കിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടത്.രാവിലെ 9.45ഓടെ ജീവനക്കാരെത്തി ബാങ്ക് തുറന്നപ്പോഴാണ് മാനേജരുടെ കാബിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ മൃതദേഹം കണ്ടത് . ഒരു വര്‍ഷം ആയിട്ടില്ല അദേഹം ഇവിടെ ചുമതല എടുത്തിട്ട് .ബാങ്കില്‍ ഓഡിറ്റിംഗ് നടന്നു കൊണ്ടിരിക്കുകയാണ് .കോര്‍പ്പറെഷന്‍ ബാങ്കിനെ അടുത്തിടെ യൂണിയന്‍ ബാങ്കില്‍ ലയിപ്പിച്ചിരുന്നു . പഴയ ലോണ്‍ തിരിച്ചുപിടിക്കാന്‍ കടുത്ത സമ്മര്‍ദ്ദം നേരിട്ടിരുന്നു വെന്ന് ഇദ്ദേഹമായി അടുപ്പമുള്ളവര്‍ സൂചിപ്പിക്കുന്നു ഇന്നലെ തന്നെ അദ്ദേഹം ബാങ്കിന്‍റെ വാട്സ് ആപ് ഗ്രൂപ്പില്‍ നിന്നും പുറത്ത് വന്നിരുന്നുവത്രെ .കോവിഡ്19ന്‍റെ പശ്ചാത്തലത്തില്‍ ആരോഗ്യ വകുപ്പിന്‍റെ മേല്‍ നോട്ടത്തില്‍ ടെമ്പിള്‍ പൊലീസ് ഇന്ക്വസ്റ്റ് നടത്തി .ഭാര്യ ശൈലജ ,വിദ്യാര്‍ഥികളായ അനീഷ്‌ ,അജീഷ് എന്നിവര്‍ മക്കളാണ് .

LEAVE A REPLY

Please enter your comment!
Please enter your name here