എയർ ഇന്ത്യയുടെ ആഭ്യന്തര സർവീസ് ‘വന്ദേ ഭാരത്’ ദൗത്യത്തിന്റെ ഭാഗമായി വിദേശങ്ങളിൽ നിന്ന് എത്തുന്ന ഇന്ത്യക്കാർക്കുവേണ്ടി മാത്രം. ഇന്ത്യയിലെ ഏതെങ്കിലും ഒരു വിമാനത്താവളത്തിലെത്തുന്നവരെ സ്വന്തം നാടിനടുത്തുള്ള വിമാനത്താവളങ്ങളിലെത്തിക്കാനുള്ള ഫീഡർ വിമാനങ്ങൾ ഉപയോഗിച്ചുള്ള ആഭ്യന്തര സർവീസുകൾ മാത്രമായിരിക്കും ഇതിനായി നടത്തുക.

രണ്ടാം ഘട്ട ‘വന്ദേ ഭാരത്’ ദൗത്യത്തിന്റെ ഭാഗമായി നടത്തുന്ന ഈ പ്രത്യേക സർവീസുകൾ വഴി ഡൽഹി, മുംബൈ, ബംഗളൂരു വിമാനത്താവളങ്ങളിലെത്തുന്ന മലയാളികൾക്ക് കൊച്ചിയിലേക്ക് എത്താൻ കഴിയും.

ഇതനുസരിച്ച് ഈ മാസം 20-ന് മുംബൈയിൽ നിന്ന് കൊച്ചിയിലേക്ക് രണ്ടു വിമാനങ്ങൾ സർവീസ് നടത്തുന്നുണ്ട്. 22, 25, 26, 29 തീയതികളിൽ ഡൽഹിയിൽ നിന്ന് കൊച്ചിയിലേക്കും 28-ന് ഡൽഹിയിൽ നിന്ന് കണ്ണൂരിലേക്കും വിമാനങ്ങൾ എത്തു. ജൂൺ 3 ന് ബംഗളൂരു നിന്ന് കൊച്ചിയിലേക്കും സർവീസ് ഉണ്ടായിരിക്കുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here