കൊല്ലം:  നാട്ടുകാര്‍ക്ക് വിസ്മയമായി മുട്ടന്‍ ചക്ക. അഞ്ചലില്‍ ഇടമുളക്കല്‍ പഞ്ചായത്തിലെ നെടുവിള പുത്തന്‍വീട്ടില്‍ ജോണിക്കുട്ടിയുടെ വീട്ടിലാണ് ഭീമന്‍ തേന്‍വരിക്കച്ചക്ക കാഴ്ചക്കാര്‍ക്ക് കൗതുകമുണര്‍ത്തി നില്‍ക്കുന്നത്.. 51.5 കിലോ ഭാരവും 97 സെന്റിമീറ്റര്‍ നീളവുമുള്ള ഈ ചക്ക, ഇതുവരെയുള്ളതില്‍ ഏറ്റവും വലുതാണ്. പുണെയിലെ ചക്കക്കായിരുന്നു ഇതുവരെ ഗിന്നസ് റെക്കോര്‍ഡ്. ഭീമന്‍ ചക്ക ബന്ധുക്കളുടെ സഹായത്തോടെ കയറില്‍ക്കെട്ടിയാണ് ഇറക്കിയത്. തൂക്കി നോക്കിയ ശേഷം തുടര്‍ന്ന് ലിംക ബുക്ക് ഓഫ് റെക്കോഡ്സ് അധികൃതരെ അറിയിച്ചു. അടുത്ത ദിവസങ്ങളില്‍  ചക്കയളക്കാന്‍ ഗിന്നസ് റെക്കോഡ്സ് അധികൃതര്‍ എത്തുമെന്ന് ജോണിക്കുട്ടി വ്യക്തമാക്കി. 

ADVERTISEMENT

ഭീമന്‍ ചക്ക കാണാന്‍ നിരവധി പേരാണ് എത്തുന്നത്. വനം വകുപ്പ് മന്ത്രി അഡ്വ: കെ രാജു, എം.പി കെ. പ്രേമ ചന്ദ്രന്‍ തുടങ്ങിയവര്‍  ജോണി കുട്ടിയെ വിളിച്ച് അഭിനന്ദിച്ചു. കൃഷിവകുപ്പ് മന്ത്രി  സുനില്‍കുമാര്‍ ഫോണില്‍ വിളിച്ച് അഭിനന്ദിക്കുകയും, സര്‍ക്കാര്‍ തലത്തില്‍ വേണ്ട പിന്തുണ നല്‍കാമെന്നും, പുതിയ ഒരു ബ്രാന്‍ഡ് ആയി ഇതിനെ ഗ്രാഫ്റ്റ് ചെയ്തു  വിപണിയില്‍ ഇറക്കാമെന്നും, അതിനായി ഒരു പുതിയ പേര് കണ്ടെത്തി വെക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. അതിന്റെ ഭാഗമായി നെടുവിളയില്‍ ജാക്ക് ഫ്രൂട്ട് WR 51എന്ന പേര് ഇടുകയും ചെയ്തു. ഏകദേശം അമ്പതുവര്‍ഷം പഴക്കമുള്ള പ്ലാവില്‍ ആണ് ലോക റിക്കോഡ് ഉടമയുടെ പിറവി. ഹിന്ദുസ്ഥാന്‍ ന്യൂസ് പ്രിന്റ് ഫാക്ടറി ജീവനക്കാരനാണ് ജോണിക്കുട്ടി.

COMMENT ON NEWS

Please enter your comment!
Please enter your name here