ഗുരുവായൂർ: കൊവിഡ് വ്യാപിക്കുന്ന സാഹചര്യത്തിൽ ശുചീകരണ തൊഴിലാളികളുടെ ആരോഗ്യ സുരക്ഷ ഉറപ്പാക്കാൻ ഗുരുവായൂർ നഗരസഭ അധികൃതർ പ്രഥമ പരിഗണന നൽകണമെന്ന് ബി.ജെ.പി ഗുരുവായൂർ നിയോജക മണ്ഡലം പ്രസിഡണ്ട് അനിൽ മഞ്ചറമ്പത്ത് ആവശ്യപ്പെട്ടു. ശുചീകരണ തൊഴിലാളികൾക്ക് ബി.ജെ.പി പ്രവർത്തകർ മാസ്ക്ക്, കൈയ്യുറ തുടങ്ങിയവ വിതരണം ചെയ്യുന്നതിന്റെ ഉദ്ഘാടനം നിർവ്വഹിക്കുകയായിരുന്നു അദ്ദേഹം. മനീഷ് കുളങ്ങര, അനൂപ് ചൂൽപ്പുറം, സുധീഷ് തുടങ്ങിയവർ നേതൃത്വം നൽകി.

LEAVE A REPLY

Please enter your comment!
Please enter your name here