പാലക്കാട്: വാളയാറിൽ എത്തിയ മലപ്പുറം സ്വദേശിക്കു കോവിഡ് സ്ഥിരീകരിച്ചതോടെ ആ സമയത്ത് അവിടെയുണ്ടായിരുന്ന പൊതുപ്രവർത്തകർ, മാധ്യമ പ്രവർത്തകർ, പൊതുജനങ്ങൾ എന്നിവരോട് 14 ദിവസം ക്വാറന്റീനിൽ പോകണമെന്നു നിർദേശിച്ച് മെഡിക്കൽ ബോർഡ്. കോൺഗ്രസ് എംപിമാരായ വി.കെ.ശ്രീകണ്ഠൻ, രമ്യ ഹരിദാസ്, ടി.എൻ.പ്രതാപൻ എന്നിവരും എംഎൽഎമാരായ ഷാഫി പറമ്പിൽ, അനിൽ അക്കര എന്നിവരും ഇതോടെ ക്വാറന്റീനിൽ പോകേണ്ടി വന്നേക്കും.
മാധ്യമ പ്രവർത്തകരും 100 പൊലീസുകാരും നിരീക്ഷണ പട്ടികയിലുണ്ട്. വാളയാറിൽ സമരം നടത്തിയവർ നിരീക്ഷണത്തിൽ കഴിയേണ്ടി വരുമെന്നു മന്ത്രി കെ.കെ. ശൈലജ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
