ഗുരുവായൂർ: ജനങ്ങളോടൊപ്പം എന്നും ജനകീയരായി പ്രവർത്തിയ്ക്കുന്ന എം.പി, എം.എൽ എ മാർ ഉൾപ്പടെയുള്ള ജനപ്രതിനിധികൾക്ക് രാഷ്ട്രീയ അതിപ്രസരത്തിന്റെ പേരിൽ നിരീക്ഷണം. കോൺഗ്രസ്സ് പ്രതിക്ഷേധിച്ചു. വാളയാറിൽ കുടുങ്ങിയ മലയാളികളുടെ ദുരവസ്ഥയും, വേദനയും കണ്ടറിഞ്ഞു് ഓടിയെത്തിഭക്ഷണം എത്തിച്ചു് നൽകുവാനും, ആശ്വസിപ്പിയ്ക്കുവാനും, അധികാരികളെ ഉണർത്തുവാനുമായി എത്തിച്ചേർന്ന ജനപ്രതി നിധികളെ രാഷ്ട്രീയ തിമിരം ബാധിച്ച് അപഹാസ്യരാക്കുന്ന ഭരണാധികാരികളുടെ നടപടിയിൽ ഗുരുവായൂർ കോൺഗ്രസ്സ് കമ്മിറ്റി അപലപിച്ചു. ഇത്തരം തരം താണ പ്രവർത്തിയിൽ പ്രതിക്ഷേധിയ്ക്കുകയും ചെയ്തു.

ADVERTISEMENT

വാളയാറിൽ ജനപ്രതിനിധികൾ അവിടെയുള്ളവരുടെ തീരാത്ത ദുരിതം കണ്ടും കേട്ടും എത്തിച്ചേർന്നതിന് നീരീക്ഷിയ്ക്കണമെന്ന് പറയുന്നവർ മുഖ്യമന്ത്രി തന്നെ സ്ഥിരമായി ഗൗരവത്തോടെ ആരുതന്നെ ആയാലും സ്വീകരിയ്ക്കുവാനും, വരവേൽക്കുവാനും പോകരുതെന്ന വിലക്ക് കർശനമായി പാലിക്കണമെന്ന് ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും ഗുരുവായൂരിൽ ക്വാറൻറിൻ വിഭാഗത്തിലേക്ക് പ്രവേശിപ്പിക്കുവാൻകൊണ്ടു് വന്ന പ്രവാസികളെ സ്വീകരിയ്ക്കുവാൻ എത്തിയ മന്ത്രിയെയും നഗരസഭാ സാരഥികളെയും കൂടി നിരീക്ഷണത്തിന് വിധേയമാക്കണമെന്നും കമ്മിററി ആവശ്യപ്പെട്ടു.കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ എം.പിമാരെ കൂടി വിശ്വാസത്തിലെടുത്ത് പങ്കാളികളാക്കിപ്രവർത്തനം ഏകോപിപ്പിയ്ക്കണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു. രാഷ്ട്രീയ താല്പര്യങ്ങൾ മാറ്റി വെച്ച്പ്രാദേശിക കമ്മിററികളിൽ എം.പി.മാരുടെ പ്രതിനിധികളെ കൂടി ഉൾപ്പെടുത്തണമെന്നും ആവശ്യപ്പെട്ടു. യോഗത്തിൽ മണ്ഡലം പ്രസിഡണ്ട് ബാലൻ വാറണ>ട്ട് അദ്ധ്യക്ഷത വഹിച്ചു., കെ.പി.ഉദയൻ ,ശശി വാറനാട്ട് , കെ.പി.എ റഷീദ്, സ്റ്റീഫൻ ജോസ്, രാമൻ പല്ലത്ത് ,ഷാഫിറലി മുഹമ്മദ്, രമേശ് തലപ്പിള്ളി എന്നിവർ സം സാരിച്ചു.

COMMENT ON NEWS

Please enter your comment!
Please enter your name here