വാളയാറില്‍ പോയ എംപിമാര്‍ക്കും എംഎല്‍എമാര്‍ക്കും ക്വാറന്‍റൈന്‍ ഏര്‍പ്പെടുത്തിയത് രാഷ്ട്രീയപ്രേരിതമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സിപിഎം ജില്ലാ സെക്രട്ടറിയുടെ പ്രസ്താവനക്ക് ശേഷമാണ് നടപടി. പ്രാഥമിക സമ്പർക്കം ഉള്ളവർക്കാണ് ക്വാറന്‍റൈന്‍. ജനപ്രതിനിധികൾക്കെതിരായ പ്രചാരണം ദൗർഭാഗ്യകരമാണെന്നും ചെന്നിത്തല പറഞ്ഞു.

ADVERTISEMENT

വി.കെ ശ്രീകണ്ഠന്‍ എംപി, രമ്യ ഹരിദാസ് എംപി, ടി.എന്‍ പ്രതാപന്‍ എംപി, ഷാഫി പറമ്പില്‍, അനില്‍ അക്കര എംഎല്‍എ എന്നിവര്‍ക്കാണ് ക്വാറന്‍റൈന്‍. അന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന മാധ്യമപ്രവര്‍ത്തകര്‍, പൊലീസുകാര്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവരും നിരീക്ഷണത്തില്‍ പോകണമെന്നാണ് നിര്‍ദേശം.

ആരോഗ്യ വകുപ്പ് പുറത്ത് വിട്ട റൂട്ട് മാപ്പ് പ്രകാരം രോഗം സ്ഥിരീകരിച്ച വ്യക്തി മെയ് ഒൻപതാം തിയ്യതി രാവിലെ പത്തരക്ക് വാളയാറിൽ എത്തിയിട്ടുണ്ട്. പാസില്ലാത്തതിനാൽ രാത്രി 10.30 വരെ ചെക്ക്പോസ്റ്റിന് സമീപം ഇരുന്നു. ആരോഗ്യ പ്രശ്നങ്ങൾ വന്നതോടെ ഇയാളെ പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ഒൻപതാം തിയ്യതി രോഗി ഉണ്ടായിരുന്ന സമയത്ത് ചെക്ക് പോസ്റ്റിലുണ്ടായിരുന്ന എം.പിമാരായ വി.കെ ശ്രീകണ്ഠൻ, ടി.എൻ പ്രതാപൻ, രമ്യ ഹരിദാസ്, എം.എൽ.എമാരായ ഷാഫി പറമ്പിൽ, അനിൽ അക്കരെ എന്നിവർ നിരീക്ഷണത്തിൽ പോകണം. ജോലിയിലുണ്ടായിരുന്ന രണ്ട് ഡിവൈഎസ്പിമാർ ഉൾപ്പെടെയുള്ള പൊലീസ് ഉദ്യോഗസ്ഥർ, മാധ്യമ പ്രവർത്തകർ, ആരോഗ്യ പ്രവർത്തകർ, റവന്യൂ ജീവനക്കാർ, കോയമ്പത്തൂർ ആര്‍ഡിഒ ഉൾപെടെ ഉള്ള തമിഴ്നാട്ടിലെ ഉദ്യോഗസ്ഥർ എന്നിവർ നിരീക്ഷണത്തിൽ പോകണം. കൂടാതെ ബിജെപി ജില്ലാ പ്രസിഡൻറ് ഇ.കൃഷ്ണദാസ്, സംസ്ഥാന സെക്രട്ടറി കൃഷ്ണകുമാർ, പൊതുപ്രവർത്തകർ എന്നിവരും നിരീക്ഷണത്തിൽ പോകണം. രോഗിയുടെ കൂടെ യാത്ര ചെയ്തവരെ ഹൈ റിസ്ക്കിലും മറ്റുള്ളവരെ ലോ റിസ്ക്കിലുമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.

COMMENT ON NEWS

Please enter your comment!
Please enter your name here