ഗുരുവായൂര്‍ ∙ ഗുരുവായൂരില്‍ കോവിഡ് സ്ഥിരീകരിച്ച രണ്ടു പേർ താമസിച്ച ക്വാറന്റീന് കേന്ദ്രം സന്ദര്‍ശിച്ച മന്ത്രി എ.സി.മൊയ്തീനും ക്വാറന്റീനില്‍ പോകണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസിന്റെ പരാതി. യൂത്ത്കോണ്‍ഗ്രസ് ജില്ല കമ്മറ്റിയാണ് തൃശൂര്‍ ഡിഎംഒയ്ക് പരാതി നല്‍കിയത്. വിദേശത്തു നിന്ന് വന്നവരെ ക്വാറന്റീനില്‍ പാര്‍പ്പിച്ച ഹോട്ടലില്‍ മന്ത്രി എ.സി.മൊയ്തീന് എത്തിയിരുന്നു. ഈ ക്യാംപിലെ രണ്ടു പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. പ്രവാസികളുമായി സാമൂഹിക അകലം പാലിക്കാതെ മന്ത്രി സംസാരിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സഹിതമാണ് ഡിഎംഒയ്ക്കു പരാതി നല്‍കിയത്.

മേയ് 9ന് വാളയാറിലൂടെ മലയാളികളെ കടത്തിവിടാത്തതില്‍ പ്രതിഷേധിച്ച കോൺഗ്രസിന്റെ മൂന്ന് എംപിമാരും രണ്ട് എംഎൽഎമാരും ഉൾപ്പെടെയുള്ളവര്‍ ക്വാറന്റീനില്‍ പോകാന്‍ ആരോഗ്യവകുപ്പ് നിര്‍ദേശിച്ചതിന് പിന്നാലെയാണ് മന്ത്രിക്കെതിരായ പരാതി. പാലക്കാട് ആരോഗ്യ വകുപ്പിന്റെ തീരുമാനത്തിനെതിരെ യുഡിഎഫും കോൺഗ്രസ് നേതാക്കളും ശക്തമായി രംഗത്തെത്തിയിരുന്നു.ഇത് സിപിഎമ്മിന്റെ രാഷ്ട്രീയ അജണ്ടയുടെ ഭാഗമാണ് എന്ന് എം എല്‍ എ അനില്‍ അക്കര അഭിപ്രായപ്പെട്ടു. ഡിഎംഒ കെ പി റീത്തയും സർക്കാർ ആശുപത്രികളിലെ മുതിർന്ന ഡോക്ടർമാരും ഇതില്‍ പങ്കാളികള്‍ ആണ് . കോവിഡ് -19 പോസിറ്റീവ് രോഗി (മലപ്പുറം സ്വദേശി) മെയ് 9 ന് വാളയാറില്‍ എത്തി രാവിലെ 10.30 ന് ചെക്ക് പോസ്റ്റിന് സമീപം കേരളത്തിലേക്ക് കടക്കാൻ എത്തിയിരുന്നു. തമിഴ്നാട് ഭാഗത്ത് 12 മണിക്കൂർ നീണ്ട കാത്തിരിപ്പിന് ശേഷം അദ്ദേഹത്തിന് അസുഖം വന്നു. അസുഖം ബാധിച്ച് കോയമ്പത്തൂർ ഭാഗത്തുള്ള ഒരു നദിക്കരയിൽ തണലിൽ വിശ്രമിക്കുന്നതിനാൽ ഞങ്ങൾ ഈ വ്യക്തിയുടെ അടുത്ത് പോയിട്ടില്ല.. മെയ് 13 ന് സിപിഎം ജില്ലാ കമ്മിറ്റി അഞ്ച് കോൺഗ്രസ് എംപിമാരെയും എംഎൽഎമാരെയും ക്വാറന്റീനില്‍ ആക്കണമെന്ന് ആവശ്യപ്പെട്ട് പ്രമേയം പാസാക്കിയിരുന്നു. ഈ പ്രമേയപ്രകാരം ഡിഎംഒ പ്രവർത്തിച്ചു, ”എംഎൽഎ അനിൽ അക്കര കൂട്ടിച്ചേര്‍ത്തു
മാധ്യമപ്രവർത്തകരും പൊലീസുകാരും നിരീക്ഷണത്തിൽ പോകേണ്ടവരുടെ പട്ടികയിലുണ്ട്. . ഏകദേശം നാനൂറിലധികം പേർ നിരീക്ഷണത്തിലാകുമെന്നാണ് കണക്ക്. വാളയാറില്‍ പോയ എംപിമാരും എംഎല്‍എമാരും ക്വാറന്റീനില്‍ പോകണമെന്ന നിര്‍ദേശത്തിനെതിരെ പ്രതിപക്ഷ നേതാവ് രംഗത്തെത്തി. നടപടി രാഷ്ട്രീയക്കളിയെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു.