ലണ്ടൻ : കൊറോണ വൈറസ് പൂച്ചകളിൽ നിന്ന്​ മറ്റു പൂച്ചകളിലേക്ക് വേ​ഗത്തിൽ പകരുമെന്ന വെളിപ്പെടുത്തലുമായി​ ഗവേഷകർ. എന്നാൽ കോവിഡ് മനുഷ്യരില്‍ നിന്നാണ് പൂച്ചകളിലേക്ക് പകരുന്നത്.​ ഈ പൂച്ചകൾ വഴി രോഗം വീണ്ടും മനുഷ്യരിലെത്തുമെത്തുമോ എന്നതിൽ കൂടുതൽ ഗവേഷണം ആവശ്യമാണ്​. എന്നാൽ അത്തരത്തിലൊരു സാധ്യത ഇല്ലെന്നാണ് ആരോ​ഗ്യവി​ദ​ഗ്ധരുടെ വെളിപ്പെടുത്തൽ.

ADVERTISEMENT

പൂച്ചകളിൽ പലപ്പോഴും കോവിഡ് രോഗലക്ഷണങ്ങൾ പ്രകടമാകില്ലെന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്. വൈറസ് വിദഗ്ധൻ പീറ്റർ ഹാഫ്മാനും സഹപ്രവർത്തകരും വിസ്കോൻസിൻ സ്കൂൾ ഓഫ് വെറ്ററിനറി മെഡിസിന്റെ സഹായത്തോടെ നടത്തിയ പരീക്ഷണഫലത്തിൽ കോവിഡ് രോഗിയെയും മനുഷ്യരിൽ നിന്ന് രോഗം പകർന്ന മൂന്ന് പൂച്ചകളെയും പരീക്ഷണ വിധേയമാക്കിയിരുന്നു. അവക്കൊപ്പം മൂന്നുപൂച്ചകളെയും കഴിയാൻ അനുവദിച്ചു. കുറച്ചു ദിവസം കഴിഞ്ഞപ്പോൾ മൂന്നുപൂച്ചകളിലേക്കും വൈറസ് പടർന്നു. എന്നാൽ ആറുപൂച്ചകളിലും രോഗലക്ഷണങ്ങൾ പ്രകടമായില്ല.

അവ തുമ്മുകയോ ചുമയ്ക്കുകയോ ചെയ്തില്ല. അതുപോലെ ശരീര താപനില വർദ്ധിക്കുകയോ ശരീരഭാരം കുറയുകയോ ചെയ്തില്ല. യാതൊരു വിധത്തിലുള്ള കൊവിഡ് ലക്ഷണങ്ങളും ഇവയിൽ പ്രകടമായില്ലെന്നാണ് ഹാഫ്മാൻ വെളിപ്പെടുത്തിയിരിക്കുന്നത്. അതേസമയം വളർത്തുമൃഗങ്ങളിൽ നിന്നാണ് പലർക്കും പകർച്ചവ്യാധികൾ ഉണ്ടാകുന്നതെന്നാണ് വൈറസ് വിദഗ്ധൻ പീറ്റർ ഹാഫ്മാൻ പറയുന്നത്. അതിനാൽ പൂച്ചകളെ ഉമ്മവെക്കരുതെന്നും വളർത്തുമൃഗങ്ങളെ സ്പർശിക്കുന്നതിന് മുമ്പും ശേഷവും കൈകൾ വൃത്തിയായി കഴുകണം. അതുപോലെ വളർത്തുമൃഗങ്ങൾക്ക് ഭക്ഷണം കൊടുക്കുന്ന പാത്രങ്ങളും മറ്റും എപ്പോഴും വൃത്തിയായിരിക്കണമെന്നും ഇവർ പറയുന്നു.

COMMENT ON NEWS

Please enter your comment!
Please enter your name here