വയനാട് : ഗള്‍ഫില്‍ നിന്നും ഇന്നലെ രാത്രി കരിപ്പൂരില്‍ വിമാനമിറങ്ങിയത് 347 പ്രവാസി മലയാളികള്‍. കുവൈത്ത്, ജിദ്ദ എന്നിവിടങ്ങളില്‍ നിന്നാണ് ഇന്നലെ കരിപ്പൂരില്‍ വിമാനങ്ങള്‍ എത്തിയത്. ഇതില്‍ കുവൈത്തില്‍ നിന്നുളള സംഘത്തില്‍ 192 പേരും ജിദ്ദയില്‍ നിന്നും 89 സ്ത്രീകള്‍ അടക്കം 155 പേരുമാണ് ഉണ്ടായിരുന്നത്. ഇതില്‍ ഏഴുപേര്‍ക്ക് രോഗലക്ഷണങ്ങളുണ്ടെന്ന് കണ്ടെത്തി. കുവൈത്തില്‍ നിന്ന് എത്തിയ ആറുപേര്‍ക്ക് സൗദിയിലെ ജിദ്ദയില്‍ നിന്ന് എത്തിയ ഒരു സ്ത്രീക്കുമാണ് ലക്ഷണങ്ങള്‍ സ്ഥിരീകരിച്ചത്. ഇവരെ ആശുപത്രിയില്‍ നിരീക്ഷണത്തിലാക്കി.

ADVERTISEMENT

യാത്രക്കാരെ എയ്റോബ്രിഡ്ജില്‍വച്ച് തെര്‍മല്‍ സ്‌കാനിങ് നടത്താന്‍ നാല് വിദഗ്ധ സംഘങ്ങള്‍, ആരോഗ്യ പരിശോധനയ്ക്കും കോവിഡ് – ക്വാറന്റൈന്‍ ബോധവത്ക്കരണത്തിനും ഏഴ് ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ പ്രത്യേക സംഘം എന്നിവ ഉണ്ടായിരുന്നു. ​ഗർഭിണികൾ അടക്കം സർക്കാർ വീടുകളിൽ ക്വാറന്റൈന് അനുമതി നൽകിയവരെ വീടുകളിലേക്കും മറ്റുളളവരെ അവരുടെ ജില്ലകളിലെ സർക്കാർ ക്വാറന്റൈനിലേക്കും മാറ്റി.

പ്രവാസികൾക്കെല്ലാം ആരോഗ്യ സുരക്ഷ ഉറപ്പാക്കാനുളള ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്ന് മലപ്പുറം ജില്ലാ കളക്ടർ അറിയിച്ചു. സംസ്ഥാനത്ത് നിലവിൽ 41 പേരാണ് കൊവിഡിനെ തുടർന്ന് ചികിത്സയിൽ കഴിയുന്നത്. വയനാട് ജില്ലയിലാണ് ഏറ്റവും കൂടുതൽ പേർ ചികിത്സയിലുളളത്.

COMMENT ON NEWS

Please enter your comment!
Please enter your name here