വീണ്ടും ഇന്ത്യൻ ഗവൺമെന്റിനോട് അപേക്ഷയുമായി വിജയ് മല്യ. കോവിഡ് പാക്കേജ് ആയി 20 ലക്ഷം കോടി രൂപ പ്രഖ്യാപിച്ചതിന് നരേന്ദ്രമോദിക്ക് അഭിനന്ദനം അറിയിച്ച മല്യ, തൻ്റെ തിരിച്ചടവ് നിരുപാധികം സ്വീകരിക്കണമെന്നും മല്യ അഭ്യർത്ഥിച്ചു. ‘തന്റെ കടം തിരിച്ചടയ്ക്കാൻ തന്നെ അനുവദിക്കണമെന്നാണ് മല്യയുടെ അപേക്ഷ. അവർക്ക് ആവശ്യമുള്ളത്ര കറൻസി അച്ചടിക്കാൻ കഴിയും’

എന്നാൽ സർക്കാർ ഉടമസ്ഥതയിലുള്ള ബാങ്ക് വായ്പകളുടെ 100% തിരിച്ചടവ് വാഗ്ദാനം ചെയ്യുന്ന എന്നെപ്പോലുള്ള ഒരു ചെറിയ സംഭാവകനെ നിരന്തരം അവഗണിക്കണോ?’ എന്നും മല്യ ചോദിക്കുന്നു. ട്വിറ്ററിലാണ് മല്യയുടെ അപേക്ഷ. ചിലർ അതിന്റെ അടിയിൽ മല്യയെ ഇന്ത്യയിൽ വീണ്ടും കടം തിരിച്ചടപ്പിച്ചു ബിസിനസ് ചെയ്യാൻ അനുവദിക്കണം എന്നാവശ്യപ്പെടുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here