തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യത്തിന്റെ വില വർദ്ധിപ്പിച്ചു.വിദേശ മദ്യത്തിന് 35 ശതമാനം വില കൂടും. ബിയറിനും വൈനിനും 10 ശതമാനമാണ് വില കൂടുക. മദ്യം ഓൺലൈൻ ആയി നൽകാനും മന്ത്രിസഭ യോഗം തീരുമാനമെടുത്തു. തിങ്കളാഴ്ച മുതൽ മദ്യശാലകൾ തുറന്ന് പ്രവർത്തിപ്പിക്കാനാണ് ആലോചന.

കടുത്ത സാമ്പത്തിക പ്രതിസന്ധി മറികടക്കാനുള്ള ഒരു മാർഗ്ഗമായിട്ടാണ് മദ്യവിലവർധനവിനെ സർക്കാർ കാണുന്നത്. വിൽപ്പന നികുതിയിൽ വർധനവ് വരുത്താനുള്ള ഓർഡിനൻസിനാണ് മന്ത്രിസഭ യോഗം അനുമതി നൽകിയത്. മദ്യം ഓൺലൈനായി നൽകാമെന്ന എക്സൈസ് വകുപ്പിന്റെ ശിപാർശ മന്ത്രിസഭ യോഗം അംഗീകരിച്ചു. മദ്യം നല്‍കാനായി മൊബൈല്‍ ആപ്പ് തയ്യാറാക്കിയിട്ടുണ്ട്. വെര്‍ച്യൂല്‍ ക്യൂ സമ്പ്രദായത്തിലുടെയായിരിക്കും മദ്യം നല്‍കുക. ഓണ്‍ലൈന്‍ ആയി ബുക്ക് ചെയ്ത് പണം അടച്ചാല്‍ മദ്യം വാങ്ങാന്‍ പ്രത്യേക സമയം അനുവദിക്കും. ഓരോ മണിക്കൂറും നിശ്ചിത എണ്ണം ആളുകള്‍ക്ക് ടോക്കണ്‍ നല്‍കി മദ്യം നല്‍കാനാണ് തീരുമാനം. ബാറുകളുടെ കൌണ്ടര്‍ വഴിയും ബിവറേജിലെ വിലക്ക് മദ്യം നല്‍കാനും തീരുമാനിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here