File Photo

ഗുരുവായൂർ: കോവിഡ് രോഗ വ്യാപനത്തെ പ്രതിരോധിയ്ക്കാൻ രാജ്യമാസകലം ലോക്ക്ഡൗൺ നടപ്പിലാക്കിയ സാഹചര്യത്തിൽ വരുമാനം നിലച്ച ഗുരുവായൂർ ക്ഷേത്രത്തിലെ പാരമ്പര്യ ജീവനക്കാർക്ക് ആശ്വാസ ധനം അനുവദിച്ച് ഗുരുവായൂർ ദേവസ്വം ഭരണ സമിതി ഉത്തരവായി.

ADVERTISEMENT

13 കീഴ്ശാന്തി കുടുംബങ്ങൾക്ക് ഒരു ലക്ഷം രൂപ വീതം അഡ്വാൻസ് നൽകുന്നതിനും, 80 കീഴ്ശാന്തിമാർക്കും പ്രതിമാസം  3000 രൂപ വീതം തിരിച്ചടക്കേണ്ടതില്ലാത്ത ത ശ്വാസ ധനം നൽകാനും ഇന്നു ചേർന്ന ഭരണ സമിതി തീരുമാനിച്ചു. ക്ഷേത്രത്തിലെ കഴകക്കാരുടെയും ഇതര പാരമ്പര്യ ജീവനക്കാരുടെയും പട്ടിക തയ്യാറാക്കിയ ശേഷം ആശ്വാസ ധനം നൽകുന്ന കാര്യം പരിശോധിയ്ക്കാനും ഭരണസമിതി തീരുമാനിച്ചു.

ക്ഷേത്രം അടച്ചിട്ടിരിക്കുന്ന സാഹചര്യത്തിൽ, 5 കോടി രൂപ ഗുരുവായൂർ ദേവസ്വം മുഖ്യമന്ത്രിയുടെ ദുരിധാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തത് ഏറെ  പ്രക്ഷോപത്തിന് ഇടയാക്കിയ സാഹചര്യത്തിലാണ് ഭരണ സമിതിയുടെ ഈ തീരുമാനങ്ങൾ.

ഭരണ സമിതിയോഗത്തിൽ ചെയർമാൻ കെ.ബി.മോഹൻദാസ് അദ്ധ്യക്ഷത വഹിച്ചു. ഭരണസമിതി അംഗങ്ങളായ കെ.അജിത്ത്, കെ.വി. ഷാജി, എ.വി. പ്രശാന്ത്, മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, അഡ്മിനിസ്ട്രേറ്റർ എസ്.വി. ശിശിർ എന്നിവർ പങ്കെടുത്തു.

COMMENT ON NEWS

Please enter your comment!
Please enter your name here