തിരുവനന്തപുരം: ലോക്ക്ഡൗണ്‍ ആരംഭിച്ചശേഷം കേരളത്തിലേക്കുള്ള ആദ്യ യാത്രാ ട്രെയിന്‍ ഇന്ന് പുറപ്പെടും. ന്യൂഡല്‍ഹി റെയില്‍വെ സ്റ്റേഷനില്‍ നിന്ന് രാവിലെ 11.25നാണ് ട്രെയിന്‍ പുറപ്പെടുക. വെള്ളിയാഴ്ച രാവിലെ 5.25ന് ട്രെയിന്‍ തിരുവനന്തപുരത്തെത്തും.
തിരുവനന്തപുരത്ത് എത്തുന്നതിന് മുമ്ബ് കേരളത്തില്‍ കോഴിക്കോടും എറണാകുളത്തും മാത്രമാകും സ്റ്റോപ്പ്. വെള്ളിയാഴ്ച വൈകിട്ട് 7.45ന് ഈ ട്രെയിന്‍ തിരുവനന്തപുരത്ത് നിന്ന് ഡല്‍ഹിക്ക് തിരിക്കും. ആഴ്ചയില്‍ മൂന്ന് ദിവസമാകും കേരളത്തിലേക്കുള്ള സര്‍വീസ്.
ഡല്‍ഹിയില്‍ നിന്ന് ചെന്നൈയിലേക്കും അഹമ്മദാബാദിലേക്കും ഇന്ന് ട്രെയിനുകള്‍ ഓടും. ആരോഗ്യ മന്ത്രാലയത്തിന്റെ മാര്‍ഗരേഖ കര്‍ശനമായി നടപ്പാക്കിയാണ് യാത്ര ട്രെയിന്‍ സര്‍വീസുകള്‍ തുടങ്ങിയിരിക്കുന്നതെന്ന് റെയില്‍വേ അറിയിച്ചു. 50 ദിവസത്തെ ലോക്ക് ഡൗണിനൊടുവില്‍ രാജ്യത്ത് ഇന്നലെയാണ് പാസഞ്ചര്‍ ട്രെയിന്‍ സര്‍വ്വീസ് പുനരാരംഭിച്ചത്. ഡല്‍ഹിയില്‍ നിന്ന് ബിലാസ്പൂരിലേക്ക് ആദ്യ പാസഞ്ചര്‍ ട്രെയിന്‍ 1490 യാത്രക്കാരുമായി പുറപ്പെട്ടു. ദിബ്രുഗഡിലേക്കും ബെംഗളൂരുവിലേക്കും ഡല്‍ഹിയില്‍ നിന്ന് രണ്ട് ട്രെയിനുകള്‍ കൂടി ഇന്നലെയുണ്ടായിരുന്നു
