കുന്നംകുളം: കേരള ഹയര്‍ സെക്കന്ററി സ്‌കൂള്‍ നാഷണല്‍ സര്‍വ്വീസ് സ്‌കീമിന്റെ 10 ലക്ഷം മാസ്‌ക് ചലഞ്ചില്‍ എഴുനൂറില്‍ പരം മാസ്‌കുകള്‍ നല്‍കി കുന്നംകുളം ഗവണ്‍മെന്റ് മോഡല്‍ ഗേള്‍സ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ പങ്കാളികളായി. പി.ടി.എ പ്രസിഡന്റ് ഇ.എന്‍ ശ്രീകാന്ത് എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ ചൈതന്യയില്‍ നിന്നും മാസ്‌കുകള്‍ ഏറ്റു വാങ്ങി. എന്‍.എസ്.എസ് ലീഡര്‍ കൈലാസ് നാഥ്, വോളന്റീയര്‍സ് ആദിത്യന്‍, ഹൃദ്യ എന്നിവര്‍ സംബന്ധിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here