ചാവക്കാട്: കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ ചാവക്കാട് മര്‍ച്ചന്റ്‌സ് അസോസിയേഷന്റെ നേതൃത്വത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കും മര്‍ച്ചന്റ്‌സ് അസോസിയേഷനിലെ ജീവനക്കാര്‍ക്കും ഭക്ഷ്യധാന്യ കിറ്റ് വിതരണം നടത്തി. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന വൈസ് പ്രസിഡന്റും തൃശൂര്‍ ജില്ലാ പ്രസിഡന്റും കൂടിയായ കെ.വി.അബ്ദുള്‍ഹമീദ് വിതരണോദ്ഘാടനം നിര്‍വ്വഹിച്ചു. ചാവക്കാട് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ജോജി തോമസ്, ട്രഷറര്‍ കെ.കെ.സേതുമാധവന്‍, സെക്രട്ടറിമാരായ പി.എം.അബ്ദുള്‍ ജാഫര്‍, പി.എസ്.അക്ബര്‍ എന്നിവര്‍ സന്നിഹിതരായി.

ADVERTISEMENT

COMMENT ON NEWS

Please enter your comment!
Please enter your name here