പ്രവാസികളെ കൊണ്ടുവരൽ രണ്ടാം ഘട്ടം 16 മുതൽ 22 വരെ – കേരളത്തിലേയ്ക്ക് 31 വിമാനങ്ങൾ

വിദേശത്തുള്ള പ്രവാസികളെ കൊണ്ടുവരലിൻ്റെ രണ്ടാം ഘട്ടം മേയ് 16ന് തുടങ്ങും. മേയ് 22 വരെയാണ് രണ്ടാം ഘട്ട വിമാനസർവീസുകൾ. ഇന്ത്യയിലേയ്ക്ക് ആകെ 149 വിമാനങ്ങളാണ് വിവിധ രാജ്യങ്ങളിൽ നിന്നായി വരുന്നത്. ഇതിൽ കേരളത്തിലേയ്ക്ക് 31 വിമാനങ്ങളാണ് രണ്ടാം ഘട്ടത്തിലുള്ളത്. യുഎഇയിൽ നിന്ന് 6, ഒമാനിൽ നിന്ന് 4, സൗദി അറേബ്യയില്‍ നിന്ന് 3, ഖത്തറിൽ നിന്നും കുവൈറ്റിൽ നിന്നും രണ്ട് വീതം വിമാനങ്ങളും ഈ ദിവസങ്ങളിൽ കേരളത്തിലെത്തും.
ബഹ്റൈനില്‍ നിന്നും മലേഷ്യയില്‍ നിന്നും ഒരോ വിമാനങ്ങളുണ്ട്. യുഎസ്, യുകെ, റഷ്യ, അയര്‍ലന്റ്, ഇറ്റലി, ഫ്രാന്‍സ്, തജിക്കിസ്താന്, അര്‍മേനിയ, ഫിലിപ്പൈന്‍സ്, ഉക്രൈന്, ഓസ്ട്രേലിയ, ഇന്‍ഡോനേഷ്യ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള മലയാളികളും രാജ്യത്തെത്തും. പ്രവാസികളുടെ വരവോടെ കേരളത്തിൽ കോവിഡ് കേസുകൾ കൂടിയിട്ടുണ്ട്.
