തൃശ്ശൂർ ശക്തൻ മാർക്കറ്റിൽ നിയന്ത്രണങ്ങൾ ശക്തമാക്കി ജില്ലാ കളക്ടർ

തൃശ്ശൂർ: ശക്തൻ മാർക്കറ്റിൽ നിയന്ത്രണങ്ങൾ കൂടുതൽ കർശനമാക്കുമെന്ന് ജില്ലാ കളക്ടർ എസ്. ഷാനവാസ് അറിയിച്ചു. ജില്ലാ ഭരണകൂടം അനുശാസിക്കുന്ന സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ വീഴ്ച വരുത്തുന്നതായി ശ്രദ്ധയിൽപ്പെട്ടതിനാലാണിത്. കളക്ടറുടെ ചേംബറിൽ മന്ത്രി എ.സി. മൊയ്തീന്റെ സാന്നിദ്ധ്യത്തിൽ മാർക്കറ്റിലെ വ്യാപാരി പ്രതിനിധികളും പോലീസ് ഉദ്യോഗസ്ഥരുമായും നടത്തിയ ചർച്ചയിലാണ് കളക്ടർ ഇക്കാര്യം വ്യക്തമാക്കിയത്.

ശക്തൻ മത്സ്യ-പച്ചക്കറി മാർക്കറ്റുകളുടെ പ്രവർത്തനത്തിന് നേരത്തെ നിബന്ധനകൾ കൊണ്ടുവന്നിരുന്നു. എന്നാൽ, തൃശ്ശൂർ ജില്ല ഗ്രീൻ സോണിൽ ആയശേഷം മാർക്കറ്റിൽ ഇവ പാലിക്കപ്പെടുന്നില്ലെന്ന്‌ പരാതി ഉയർന്നു. മാർക്കറ്റിൽ വരുന്നവർ മാസ്‌ക് ധരിക്കണമെന്നും നിബന്ധനകളെല്ലാം പാലിച്ചുവേണം മാർക്കറ്റ് പ്രവർത്തിക്കേണ്ടതെന്നും ജില്ലാ കളക്ടർ നിർദേശിച്ചു.

മാർക്കറ്റിൽ വരുന്നവർ മാസ്‌ക് ഉപയോഗിക്കുന്നുണ്ടെങ്കിലും പലപ്പോഴും അത് ശരിയായ രീതിയിൽ അല്ല എന്നും എ.സി.പി. വി.കെ. രാജു വ്യക്തമാക്കി. വാഹനനിയന്ത്രണം നീക്കിയതിനാൽ ശക്തൻ മാർക്കറ്റിൽ തിരക്ക് കൂടിവരുകയാണ്. ഇപ്പോൾ നൽകിയ നിർദേശങ്ങൾ പാലിച്ചില്ലെങ്കിൽ നിയമപരമായി നേരിടുമെന്ന് സിറ്റി പോലീസ് കമ്മിഷണർ ആർ. ആദിത്യ അറിയിച്ചു. നിയമലംഘനങ്ങൾ തുടർന്നാൽ മാർക്കറ്റിലെ കച്ചവടം ഒന്നിടവിട്ട ദിവസങ്ങളിലാക്കി നിയന്ത്രിക്കുമെന്ന് ജില്ലാ കളക്ടർ മുന്നറിയിപ്പുനൽകി.

പ്രിയ വായനക്കാരുടെ അഭിപ്രായങ്ങള്‍ ഇതിനു തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം  രചയിതാവിനായിരിക്കും.

Please enter your comment!
Please enter your name here