രാജ്യത്തെ വിമാനക്കമ്പനികള്‍ ജൂണ്‍ 1 മുതല്‍ ആഭ്യന്തര വിമാന സര്‍വീസുകള്‍ തുടങ്ങാനുള്ള നടപടികള്‍ തുടങ്ങി. തുടക്കത്തില്‍ 80 വയസ്സില്‍ താഴെ പ്രായമുള്ളവര്‍ക്ക് യാത്രാനുമതി നല്‍കും. രോഗലക്ഷണമുള്ള ആരെയും യാത്ര ചെയ്യാന്‍ അനുവദിക്കില്ല. യാത്രക്കാര്‍ തങ്ങളുടെ ഫോണില്‍ ആരോഗ്യസേതു ആപ്ലിക്കേഷന്‍ നിര്‍ബന്ധമാക്കും.
വിമാന സര്‍വീസുകള്‍ തുടങ്ങുന്ന കാര്യത്തില്‍ അന്തിമ തീരുമാനം വന്നിട്ടില്ലെങ്കിലും വിമാനക്കമ്പനികള്‍ ജൂണ്‍ 1 മുതലും ആഭ്യന്തര-വിദേശ സര്‍വീസുകളുടെ ബുക്കിങ് തുടങ്ങിയിട്ടുണ്ട്. കേരളത്തിൽനിന്നു ഡൽഹി, മുംബൈ അടക്കം വിവിധ നഗരങ്ങളിലേക്കും ഗൾഫിലേക്കും ടിക്കറ്റ് ലഭ്യമാണ്.

ADVERTISEMENT

നിബന്ധനകളില്‍ വലിയ മാറ്റങ്ങള്‍ വരുത്തിയിട്ടുമുണ്ട്. യാത്രക്കാര്‍ 3 മണിക്കൂര്‍ മുമ്പ് വിമാനത്താവളത്തിലെത്തേണ്ടി വരും. യാത്രയ്ക്ക് ഒരു മണിക്കൂര്‍ മുമ്പ് ചെക്ക് ഇന്‍ കൗണ്ടര്‍ അടയ്ക്കും. എല്ലാവരും മാസ്ക് ധരിച്ചിരിക്കണം. തെര്‍മല്‍ സ്കാനര്‍ ഉപയോഗിച്ച് എല്ലാവരെയും പരിശോധനയ്ക്ക് വിധേയമാക്കും. രോഗലക്ഷണങ്ങളുള്ളവരെ യാത്ര ചെയ്യാൻ അനുവദിക്കില്ല. ഇവർക്കു മറ്റൊരു തീയതിയിൽ സൗജന്യമായി ടിക്കറ്റ് മാറ്റാം.
യാത്രക്കിടയില്‍ രോഗലക്ഷണങ്ങള്‍ കാണിക്കുന്നവര്‍ക്കായി അവസാന 3 വരിയിലെ സീറ്റുകള്‍ ഒഴിച്ചിടും. യാത്രക്കാരുടെ ദേഹപരിശോധന പരമാവധി ഒഴിവാക്കും. പകരം കൂടുതൽ മെറ്റൽ ഡിറ്റക്ടറുകൾ വിമാനത്താവളത്തിൽ സ്ഥാപിക്കും. വിമാനത്തിൽ ഭക്ഷണ വിതരണമില്ല; വെള്ളം മാത്രം നല്‍കും.

COMMENT ON NEWS

Please enter your comment!
Please enter your name here