ഗുരുവായൂർ: ഗുരുവായൂർ നഗരസഭ ഇരുപത്തിയെട്ടാം വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വാർഡിലെ മുഴുവൻ വീടുകളിലും കൊറോണയെ പ്രതിരോധിക്കുന്നതിനുള്ള മാസ്ക്കുകൾ വിതരണം ചെയ്തു . പ്രശസ്ത സംഗീതജ്ഞൻ ഡോക്ടർ കെ മണികണ്ഠൻ ഗുരുവായൂരിന്റെ വസതിയിലെത്തി നഗരസഭയുടെ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സനും, ഇരുപത്തിയെട്ടാം വാർഡ് കൗൺസിലറുമായ ശ്രീമതി ഷൈലജ ദേവനാണ് ഡോക്ടർ മണികണ്ഠന് മാസ്ക്ക് നൽകി ഉദ്ഘാടനം നിർവ്വഹിച്ചത്.

ADVERTISEMENT

മാസ്ക്ക്കളോടൊപ്പം ജനങ്ങളെ ബോധവത്ക്കരിക്കുന്നതിനായി മലയാള ചലച്ചിത്ര ഗാനരചയിതാവ് ബി.കെ.ഹരി നാരായണൻ എഴുതിയ സന്ദേശം പ്രിന്റ് ചെയ്ത് വീടുകളിൽ നല്കി…..
മാസ്ക്ക് ഉപയോഗിക്കാതെ പുറത്തിറങ്ങരുത് “
“മാസ്ക്ക് ഉപയോഗിച്ചത് പുറത്തെറിയരുത് “.. തുടർന്ന് പ്രദേശത്തെ മുഴുവൻ വീടുകളിലും മാസ്കുകൾ വിതരണം ചെയ്തു . കോൺഗ്രസ് നേതാവ് ശ്രീ കെ പി ഉദയൻ ,വാർഡ് കമ്മിറ്റി പ്രസിഡണ്ട് കണ്ണൻ അയ്യപ്പത്ത്, രതീഷ് തെകാട്ടിൽ തുടങ്ങിയവർ നേതൃത്വം നൽകി.

COMMENT ON NEWS

Please enter your comment!
Please enter your name here