ഗുരുവായൂർ: ഗുരുവായൂർ നഗരസഭയുടെ പരിധിയിയിലുൾപ്പെട്ട 43 വാർഡുകളിൽ നിന്നും തെരെഞ്ഞെടുത്ത അർഹരായ കുടുംബങ്ങൾക്ക് ഇന്നും നാളെയുമായി പലവ്യഞ്ജനക്കിറ്റുകൾ ഗുരുവായൂർ എൻ.ആർ.ഐ. അസോസിയേഷൻ വിതരണം ചെയ്യുന്നു. ഷാഫിർഅലി മുഹമ്മദ് (പ്രസിഡന്റ്), സുമേഷ് കൊളാടി (സിക്രട്ടറി), പി.എം. ഷംസുദ്ദീൻ (ട്രഷറർ), പ്രേമരാജൻ (ജോ.ട്രഷറർ) തുടങ്ങി നിർവ്വാഹക സമിതി അംഗങ്ങൾ വിതരണത്തിന് നേതൃത്വം നൽകും.
എല്ലാവർക്കും ഗുരുവായൂർ എൻ.ആർ.ഐ. അസോസിയേഷൻ ☪️ റമദാൻ ആശംസകൾ ☪️ നേരുന്നു…
