ഗുരുവായൂർ ആനക്കോട്ടയിൽ മദ്യസൽക്കാരം; അന്വേഷണത്തിന് ഉത്തരവിട്ട് ഭരണ സമിതി.

163

ഗുരുവായൂർ: പുന്നത്തൂർ ആനക്കോട്ടയിൽ മദ്യസൽക്കാരം നടത്തി ലോക് ഡൗണിൽ ഗുരുവായൂർ ദേവസ്വത്തിലെ വാഹനം ഉപയോഗിച്ച് പോലിസ് കേസ് റജിസ്ട്രർ ചെയ്ത ആരോപണ വിധേയരായ ഡ്രെവർ സുഭാഷ്, അസിസ്റ്റന്റ് മാനേജർ ഹരിദാസ്, ഡെപ്യൂട്ടി അഡ്മിനിസ്റ്റർ ശശിധരൻ എന്നിവരുടെ പേരിൽ അന്വേഷണം നടത്തുന്നതിന് ചീഫ് ഫിനാൻസ് എക്കൗണ്ട്സ് ഓഫീസർ മനോജ്കുമാറിനെ ചുമതലപ്പെടുത്തി. ഒരാഴ്ചയ്ക്കകം അന്വേഷണ റിപ്പോർട്ട് സമർപ്പിയ്ക്കാൻ ഇന്ന് കൂടിയ ഭരണസമിതി ഉത്തരവിട്ടു.

ഭരണ സമിതിയോഗത്തിൽ ചെയർമാൻ കെ.ബി.മോഹൻദാസ് അദ്ധ്യക്ഷത വഹിച്ചു. ഭരണസമിതി അംഗങ്ങളായ കെ.അജിത്ത്, കെ.വി. ഷാജി, എ.വി. പ്രശാന്ത്, മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, അഡ്മിനിസ്ട്രേറ്റർ എസ്.വി. ശിശിർ എന്നിവർ പങ്കെടുത്തു.