ഏങ്ങണ്ടിയൂർ: കഴിഞ്ഞ ലോക്ക് ഡൗൺ ദിവസം കോൺഗ്രസ്സ് നേതാവ് ഭൂമി നികത്തിയ സംഭവത്തിൽ ബിജെപി പ്രതിക്ഷേധിച്ചു. പ്രദേശത്ത് കടൽക്ഷോഭത്തിൽ ജനങ്ങൾ ദൂരിതം അനുഭവിക്കുമ്പോൾ കടൽ മണ്ണൽ ഉപയോഗിച്ച് ഈ ലോക്ക് ഡൗൺ സമയത്ത് ഭൂമി നികത്തിയത് പ്രതിക്ഷേധകരമാണെന്ന് ബിജെപി ഗൂരുവായൂർ നീയോജക മണ്ഡലം പ്രസിഡണ്ട് അനിൽ മഞ്ചറമ്പത്ത് പറഞ്ഞു. നികത്തിയ ഭൂമി ഉടൻ പഴയ സ്ഥിതിയാക്കണമെന്നും സർക്കാരും പോലീസും ശക്തമായ നടപടി എടുക്കണമെന്നും പ്രദേശത്തെ തീരദേശവാസികളെ സംരക്ഷിക്കണമെന്നും ബിജെപി ആവശ്യപ്പെട്ടു. ബിജെപി ഗൂരുവായൂർ നീയോജക മണ്ഡലം പ്രസിഡണ്ട് അനിൽ മഞ്ചറമ്പത്ത്, കെ.എസ് കനകൻ, പ്രജിത്ത് ഇ.സി, ശിവൻ പി.വി. എന്നിവർ ഭൂമി നികത്തിയ സ്ഥലം സന്ദർശിച്ച് പ്രതിക്ഷേധം രേഖപ്പെടുത്തി.

LEAVE A REPLY

Please enter your comment!
Please enter your name here