കീഴ്ശാന്തി കിഴിയേടം രാമൻ നമ്പൂതിരിയുടെ കുറ്റപത്രം ശരിവച്ചു.

53

ഗുരുവായൂർ: കൊറോണ ലോക് ഡൗൺ സമയത്ത് കലക്ടറുടെ പ്രത്യേക നിർദ്ദേശം ഉള്ള സമയത്ത്, ലംഘനം നടത്തി എന്നാരോപിച്ച്  ക്ഷേത്ര പ്രവർത്തികളിൽ നിന്ന് മാറ്റി നിർത്തിയ കീഴ്ശാന്തി കിഴിയേടം രാമൻ നമ്പൂതിരിയ്ക്ക് കുറ്റപത്രം നൽകിയ നടപടി ഇന്ന് ചേർന്ന ഗുരുവായൂർ ഭരണ സമിതി ശരിവച്ചു. കുറ്റാരോപണ മെമ്മോയ്ക്ക് സമാധാനം ബോധിപ്പിയ്ക്കാൻ രാമൻ നമ്പൂതിരിയോട് ആവശ്യപ്പെട്ടിട്ടുള്ളതായി അറിയിച്ചു.

ഭരണ സമിതിയോഗത്തിൽ ചെയർമാൻ കെ.ബി.മോഹൻദാസ് അദ്ധ്യക്ഷത വഹിച്ചു. ഭരണസമിതി അംഗങ്ങളായ കെ.അജിത്ത്, കെ.വി.ഷാജി, എ.വി.പ്രശാന്ത്, മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, അഡ്മിനിസ്ട്രേറ്റർ എസ്.വി.ശിശിർ എന്നിവർ പങ്കെടുത്തു.