തിരുവനന്തപുരം: കള്ളുഷാപ്പുകള്‍ ഇന്ന് മുതല്‍ പ്രവര്‍ത്തനമാരംഭിക്കും. അതേസമയം കള്ളുഷാപ്പുകളില്‍ ക‍ര്‍ശന നിരീക്ഷണം നടത്തണമെന്ന് എക്സൈസ് കമ്മീഷണ‍ര്‍ ഉദ്യോ​ഗസ്ഥര്‍ക്ക് നി‍ര്‍ദേശം നല്‍കി.

കള്ളുഷാപ്പുകളില്‍ ഒരൊറ്റ കൗണ്ടര്‍ മാത്രമായിരിക്കും തുറന്ന് പ്രവര്‍ത്തിക്കുക. കള്ളു വാങ്ങേണ്ടവര്‍ കുപ്പിയുമായി വരണം. മൂവായിരത്തിലധികം ഷാപ്പുകള്‍ സംസ്ഥാനത്ത് തുറക്കുമെന്നാണ് എക്സൈസിന്‍റെ കണക്കുകൂട്ടല്‍. സാമൂഹിക അകലം പാലിക്കണമെന്ന നിര്‍ദേശം നിലനില്‍ക്കുന്നതിനാല്‍ കള്ളുഷാപ്പുകളില്‍ ഭക്ഷണം അനുവദിക്കില്ല. ഇരുന്ന് മദ്യപിക്കാനും അനുവാദം ഉണ്ടാവില്ല. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കള്ള് ഉത്പാദിപ്പിക്കുന്ന പാലക്കാട് നിന്നും മറ്റ് ജില്ലകളിലേക്ക് കള്ളു കൊണ്ടുപോകാന്‍ അനുമതി നല്‍കാന്‍ സര്‍ക്കാര്‍ തലത്തില്‍ തീരുമാനമായി.

LEAVE A REPLY

Please enter your comment!
Please enter your name here