ഗൾഫ് മേഖലയിലെ മലയാളികൾ ഏറ്റവും കൂടുതൽ ജോലി ചെയ്യുന്ന ഹോസ്പിറ്റൽ ശൃംഖലയുടെ സ്ഥാപകൻ ഉടുപ്പി സ്വദേശിയായ ബി. ആർ. ഷെട്ടി എന്ന ബാവഗുത്തു രഘുറാം ഷെട്ടി ആണ്. നീണ്ട 45 വർഷത്തെ കഠിനാധ്വാനമാണ് എൻ എം സി സിയും, അനുബന്ധസ്ഥാപനങ്ങളും എന്ന് മനസ്സിലാക്കാം. വിജയകൊടുമുടിയില്‍ നിന്നും കടക്കെണിയുടെ തമോഗര്‍ത്തത്തിലേക്കുള്ള പതനം. ന്യൂ മെഡിക്കല്‍ ഹെല്‍ത്ത് കെയര്‍ (എന്‍.എം.സി), യു.എ.ഇ എക്‌സ്‌ചെയിഞ്ച് എന്നീ സ്ഥാപനങ്ങളുടെ സ്ഥാപകനായ ബി.ആര്‍ ഷെട്ടി അറബ് ലോകത്ത് വിസ്മയങ്ങളുടെ പടവുകള്‍ കയറിയ ശതകോടീശ്വരനായിരുന്നു.


വളർച്ചയുടെ പടവുകൾ
ഓരോന്നായി കയറുന്നു

1942 ല്‍ കര്‍ണ്ണാടകയിലെ ഉടുപ്പിയില്‍ ജനനം. 1970 കളുടെ തുടക്കത്തില്‍ 500 രൂപയുമായി ബി.ആര്‍ ഷെട്ടി ദുബായിയിലെത്തിയതാണ്. സഹോദരിയുടെ വിവാഹസമയത്ത് പണമില്ലാതെ വന്നപ്പോള്‍ വട്ടിപ്പലിശക്ക് കടമെടുത്ത് വലഞ്ഞപ്പോഴാണ് ഷെട്ടി മരുഭൂമിയിലേക്ക് ചേക്കേറിയത്. ഫാര്‍മസി ബിരുദമാണ് ആകെയുള്ള കൈമുതല്‍. ഗള്‍ഫിലെത്തിയ ആദ്യകാലത്ത് മെഡിക്കല്‍ റെപ്രസെന്റിറ്റീവായിട്ടായിരുന്നു തുടക്കം. തുടര്‍ന്നാണ് ന്യൂ മെഡിക്കല്‍ ഹെല്‍ത്ത് കെയര്‍ (എന്‍.എം.സി) എന്ന ക്ലിനിക്കിന് തുടക്കമിടുന്നത്. അതിശയിപ്പിക്കുന്ന രീതിയിലായിരുന്നു ആസ്ഥാപനത്തിന്റെ ശീഘ്രവളര്‍ച്ച. എട്ട് രാജ്യങ്ങളിലെ 12 നഗരങ്ങളിലായി 45 ശാഖകളായി എന്‍.എം.സി പടര്‍ന്നു പന്തലിച്ചിരിക്കുന്നു.

2003 ല്‍ ഷെട്ടി ‘എന്‍.എം.സി നിയോ ഫാര്‍മ’എന്നപേരില്‍ യു.എ.ഇ കേന്ദ്രീകരിച്ച് ഒരു ഫാര്‍മസ്യൂട്ടിക്കല്‍ നിര്‍മാണ സ്ഥാപനം തുടങ്ങിയപ്പോള്‍ അത് ഉദ്ഘാടനം ചെയ്യാനെത്തിയത് അന്നത്തെ ഇന്ത്യന്‍ പ്രസിഡന്റായിരുന്ന എ.പി.ജെ അബ്ദുല്‍ കലാം ആയിരുന്നു. മെര്‍ക്ക്, ഫൈസര്‍, ബൂട്ട്‌സ് യുകെ, ആസ്ട്ര സെനെക തുടങ്ങിയ പല ക്ലയന്റുകളും അന്ന് എന്‍എംസി നിയോ ഫാര്‍മയ്ക്ക് ഉണ്ടായിരുന്നു. 2015 ല്‍ ഫോബ്‌സ് മാഗസിനില്‍ ഏറ്റവും സമ്പന്നരായ ഇന്ത്യക്കാരുടെ പട്ടികയില്‍ ഷെട്ടിയും ഇടം പിടിച്ചു. 2009 ല്‍ ഷെട്ടിക്ക് പത്മ്ശ്രീ ലഭിച്ചു.


യു എ ഇ യിൽ നിന്ന് ലണ്ടനിലേക്കും, അമേരിക്കയിലേക്കും, യൂറോപ്പിന്റെ വിവിധ രാജ്യങ്ങളിലുമായി കൂടുതൽ ഇൻവെസ്റ്റ് മെൻറ് നടത്തി എൻഎംസി വമ്പൻ കോർപ്പറേറ്റ് രാജാക്കന്മാർക്ക് ഇടയിൽ ശ്രദ്ധേയമാകുന്നു.. യൂറോപ്യൻ മേഖലയിൽ എൻ എം സി യുടെ യുടെ കടന്നുകയറ്റം അഭൂതപൂർവ്വമായിരുന്നു .. അവിടെ അടക്കിവാണിരുന്ന കോർപറേറ്റ് കമ്പനികളെ നിഷ്പ്രഭമാക്കി കൊണ്ട് എൻഎംസി നേടിയെടുത്ത വിജയം പലരിലും അസൂയ ഉളവാക്കി. പല വലിയ വലിയ കോർപ്പറേറ്റ് സ്ഥാപനങ്ങളെ പൂട്ടിച്ച മഡി വാട്ടേഴ്സ് എന്ന അമേരിക്കൻ ഇൻവെസ്റ്റ്മെൻറ് കമ്പനി എൻ.എം.സി.ക്കെതിരെ രംഗത്തുവരുന്നു. 15 വലിയ സ്ഥാപനങ്ങളെ തറപറ്റിച്ച ആത്മവിശ്വാസവുമായാണ് മഡി വാട്ടേഴ്സ് തന്റെ അടുത്ത ഇരയെ നേരിടാൻ ഒരുങ്ങുന്നത്. ഷെയർ പെരുപ്പിച്ചു കാട്ടിയും ,വ്യാജ ഇൻവെസ്റ്റ് മെൻറ് ഉയർത്തിക്കാട്ടിയാണ് എൻ എം സി ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിൽ മാർക്കറ്റ് ഉയർത്തി നിൽക്കുന്നതെന്ന് മഡിവാട്ടേഴ്സിന്റെ പ്രധാന ആരോപണം.. വ്യാജമായ വിവരം നൽകി നൽകി ഷെയർ ഹോൾഡേഴ്സിനെ കബളിപ്പിക്കുന്ന ഇവർക്കെതിരെ നടപടി ആവശ്യപ്പെട്ടു പരാതി നൽകി. എൻഎംസി ക്കെതിരെ പ്രമുഖ ഇൻവെസ്റ്റ്മെൻറ് ഗ്രൂപ്പായ മഡിവാട്ടേഴ്സ് പരാതി നൽകിയത് ഓഹരിവിപണിയിൽ സജീവ ചർച്ചയായി.

ഒരു ശതകോടീശ്വരന്റെ പതനകഥ…

എൻ എം സി യുടെ യുടെ ഓഹരിവില ക്രമേണ ക്രമേണ താഴേക്ക് ഇടിഞ്ഞു തുടങ്ങി.. ഓഹരിയുടെ ഇടിവ് കമ്പനിക്ക് പിടിച്ചു നിൽക്കാൻ കഴിയാതെയായി.. എൻ എം സി യുടെ അബുദാബി ആസ്ഥാനത്ത് എംഡി ബി.ആർ ഷെട്ടിയും , ഡയറക്ടർമാരായ ഖലീഫ ബിൻ ബൂട്ടിയും, സെയ്ത് ബിൻ ബൂട്ടി അൽ കോബാസിയും തമ്മിൽ വാഗ്വാദം ഉണ്ടാകുകയും , ബി.ആർ. ഷെട്ടി എംഡി സ്ഥാനത്തുനിന്ന് രാജി വെച്ച് പുറത്തു പോകുകയും ചെയ്തു.

യു.എ.ഇയിലും യൂറോപ്പിലുമായി 200 ലേറെ ആശുപത്രികളുള്ള എന്‍.എം.സി ഹെല്‍ത്തിന്റെ ഡയറക്ടറായിരിക്കവെയാണ് ബി. ആര്‍ ഷെട്ടി രാജിവച്ചത്. നിലവില്‍ എന്‍എംസി ഹെല്‍ത്തിന്റെ ഡയറക്റ്റര്‍, ജോയിന്റ് നോണ്‍ എക്‌സിക്യൂട്ടിവ് ചെയര്‍മാന്‍ എന്നീ സ്ഥാനങ്ങളില്‍ നിന്നാണ് ബി ആര്‍ ഷെട്ടി പുറത്തായത്. ഓഹരി മൂല്യം പെരുപ്പിച്ച് കാണിച്ചെന്നതുള്‍പ്പെടെ യു.എസ് വിപണി നിക്ഷേപകരായ മഡ്ഡി വാട്ടേഴ്‌സ് അഴിച്ചുവിട്ട ആരോപണങ്ങളുടെ അടിസ്ഥാനത്തിലാണ് രാജിവെക്കേണ്ടി വന്നത്. 2019ലാണ് ഷെട്ടിയുടെ ശനിദശ ആരംഭിക്കുന്നത്. മഡി വാട്ടേഴ്‌സ്എന്ന അമേരിക്കന്‍ മാര്‍ക്കറ്റ് റിസര്‍ച്ച് സ്ഥാപനം എം.എന്‍.സിയുടെ സാമ്പത്തിക ക്രമക്കേടുകള്‍ സമ്പന്ധിച്ച റിപ്പോര്‍ട്ടുകള്‍ പുറത്തുവിട്ടു. ഇതോടെ എം.എന്‍.എസിയുടെ ഓഹരിവില മൂന്നിലൊന്നായി കൂപ്പുകുത്തി. ഉന്നതതലത്തിലുള്ള രാജിവെച്ചൊഴിയലുകള്‍ക്കൊടുവില്‍ എന്‍.എം.സിയുടെ ഡയറക്ടര്‍ ആന്‍ഡ് നോണ്‍ എക്‌സിക്യുട്ടീവ് ചെയര്‍മാന്‍ എന്ന സ്ഥാനം ഷെട്ടിക്ക് രാജിവെയ്‌ക്കേണ്ടിവന്നു.

യുഎഇ എക്‌സ്‌ചേഞ്ചിന്റെ ചെയര്‍മാനായ ഷെട്ടി ട്രാവലെക്‌സ് ആന്‍ഡ് എക്‌സ്പ്രസ് മണി, നിയോ ഫാര്‍മ, ബിആര്‍എസ് വെന്‍ചേഴ്‌സ്, ബിആര്‍ ലൈഫ്, ഫിനാബ്ലര്‍ ഉള്‍പ്പെടെയുള്ള വിവിധ സംരംഭങ്ങളുടെയും അമരക്കാരിലൊരാളാണ്. യുഎഇയിലെയും ഇന്ത്യയിലെയും ഷെട്ടിയുടെ മറ്റ് ബിസിനസ്സ് സംരംഭങ്ങളെ നിലവിലെ പ്രതിസന്ധി ബാധിക്കില്ലെന്ന് ഫര്‍സ കണ്‍സള്‍ട്ടിംഗ് സിഇഒയും മാനേജിംഗ് പാര്‍ട്ണറുമായ അബ്ദുള്‍ മോയിസ് ഖാന്‍ പറയുന്നത്.അതേസമയം ഷെട്ടിയുടെ വീഴ്ച ആഗോള നിക്ഷേപക ലോകത്തെയും പ്രത്യേകിച്ച് ഇന്ത്യന്‍ സംരംഭകരെയും ഞെട്ടിച്ചിട്ടുണ്ട്.
1980കളിലാണ് യു.എ.ഇ എക്‌സ്‌ചേഞ്ച് എന്ന ധനകാര്യ സ്ഥാനം ശ്രദ്ധനേടുന്നത്. നാട്ടിലേക്കു പണമെത്തിക്കാന്‍ ഗള്‍ഫിലെ മലയാളികളില്‍ ഭൂരിഭാഗവും ആശ്രയിച്ചിരുന്നത് യു.എ.ഇ എക്‌സ്‌ചേഞ്ചിനെയാണ്. പിന്നീട് 31 രാജ്യങ്ങളിലായി 800ലധികം ശാഖകളുള്ള വമ്പന്‍ സ്ഥാപനമായി യുഎഇ എക്‌സ്‌ചേഞ്ച് വളര്‍ന്നു. 2014ലാണ് 27 രാജ്യങ്ങളിലായി 1500ലധികം എടിഎമ്മുകളുള്ള ട്രാവലെക്‌സ് എന്ന ഫോറിന്‍ എക്‌സ്‌ചേഞ്ച് സ്ഥാപനത്തെ ഷെട്ടി ഏറ്റെടുക്കുന്നത്. 2013 ല്‍ തിരുവനന്തപുരത്തുള്ള ശ്രീ ഉത്രാടം തിരുനാള്‍ ആശുപത്രിയും ബി.ആര്‍ ഷെട്ടി ഗ്രൂപ്പ് വിലക്കുവാങ്ങി.

ഓഹരി മൂല്യത്തില്‍ തട്ടിപ്പു നടത്തപ്പെട്ടിട്ടുണ്ടെന്ന് തെളിഞ്ഞാല്‍ ഷെട്ടിയുടെ മടക്കം വിഷമകരമാവും. ഷെട്ടിയുടെ അസാന്നിധ്യം ഓഹരി നിക്ഷേപകര്‍ക്ക് കടുത്ത ആശങ്കയാണ് സമ്മാനിച്ചത്. യു.എ.ഇ എക്‌സ്‌ചേഞ്ച്, ട്രാവലക്‌സ് എന്നിവയുടെ സ്ഥാപകന്‍ കൂടിയാണ് കര്‍ണാടക സ്വദേശിയായ ഈ ബില്യണയര്‍.

മോദി സര്‍ക്കാര്‍ ജമ്മു കശ്മീര്‍ സംസ്ഥാനത്തിന്റെ പ്രത്യേക പദവി നീക്കം ചെയ്ത ഉടനെ വന്‍ തുക മുടക്കി അവിടെ ഫിലിം സിറ്റി നിര്‍മ്മിക്കാനും ഷെട്ടി പദ്ധതി ആസൂത്രണം ചെയ്തിരുന്നു. കഴിഞ്ഞ വര്‍ഷം ആഗസ്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യുഎഇ സന്ദര്‍ശനത്തിനു അനുബന്ധമായി നടന്ന ചടങ്ങിലാണ് ബി ആര്‍ ഷെട്ടി ഈ പ്രഖ്യാപനം നടത്തിയത്. ഉഡുപ്പിയില്‍ ബിജെപിയുടെ പഴയ രൂപമായ ജനസംഘത്തിന്റെ സ്ഥാനാര്‍ത്ഥിയായി മല്‍സരിച്ചിരുന്നു. അന്ന് ആ ഇരുപത്താറുകാരന് വേണ്ടി വോട്ടുപിടിക്കാന്‍ ഉഡുപ്പി സന്ദര്‍ശിച്ചത് അടല്‍ ബിഹാരി വാജ്‌പേയി അടക്കമുള്ള ദേശീയ നേതാക്കളായിരുന്നു. ഒന്നാം ഊഴം പൂര്‍ത്തിയാക്കി രണ്ടാമതും മത്സരിച്ച ഷെട്ടി പിന്നീട് മുനിസിപ്പല്‍ കൗണ്‍സില്‍ വൈസ് പ്രസിഡന്റായി പ്രവര്‍ത്തിക്കുകയുണ്ടായി.


കപ്പിത്താനില്ലാത്ത കപ്പൽ കൂടുതൽ ആഴങ്ങളിലേക്ക്
മുങ്ങിക്കൊണ്ടിരിക്കുന്ന ഒരു കപ്പലിന്റെ സുഷിരങ്ങൾ വലുതാവുകയാണ്.. കമ്പനിയിൽ പരസ്പരം പോരായതോടെ എൻഎംസി ഒരു ദുരന്തമുഖത്തേക്ക് എത്തിപ്പെടുകയായിരുന്നു …. അപ്പോഴേക്കും കമ്പനിയുടെ ബാധ്യതകൾ പുറത്തു വന്നു കൊണ്ടിരുന്നു . ബാധ്യതകൾ ഭീകരമാകുമ്പോൾ സ്ഥാപനത്തിന്റെ പ്രവർത്തന യന്ത്രം തകരാറിലാകുന്നത് സ്വാഭാവികം മാത്രം . ബി ആർ ഷെട്ടി യുടെ രാജിക്ക് ശേഷം എൻ എം സി യുടെ സി ഇ ഒ പ്രശാന്ത് മങ്ങാട്ട് തന്റെ സ്ഥാനം രാജിവെച്ചൊഴിയുന്നു . പ്രശാന്ത് മങ്ങാട്ടിന്റെ രാജിയോടു കൂടി കമ്പനിയിൽ നിരവധി ഉയർന്ന തസ്തികകളിൽ ഇരുന്നവർ കൂട്ട രാജിവെച്ചു പുറത്തു പോവുകയും ചെയ്തതോടെ കമ്പനിയുടെ വാർത്തകൾ പുറംലോകത്ത് പുതിയ ചർച്ചാവിഷയമാകുന്നു .
മുഖം രക്ഷിക്കാൻ കൂടെ നിന്നവരെ വിക്യതമാക്കുന്നു .


അബുദാബി കമേഴ്സ്യൽ ബാങ്കിൽ നിന്നും ബി.ആർ. ഷെട്ടി എടുത്ത വൻതുകകൾ ഒരു ബാധ്യതയായി അവിടെ നില്ക്കയാണ്. ബാങ്കിൽ നിന്നും പണം എടുത്തത് ബി.ആർ ഷെട്ടിയാണ് . പക്ഷേ ബി.ആർ ഷെട്ടി താൻ ബാങ്കിൽ നിന്നും പണം എടുത്തിട്ടില്ലായെന്നും, തന്റെ പേരിൽ വ്യാജ ചെക്ക് ഉപയോഗിച്ച് പണം എടുത്തതാണെന്നും, വിശ്വസിച്ചവർ കമ്പനിയുടെ പേരിൽ വ്യാജ എക്കൗണ്ട് എടുത്തിട്ടുണ്ടെന്നും, കൂടെ നിന്നവർ ബാങ്കിനെ കബളിപ്പിച്ചതാണെന്നും വാർത്താ സമ്മേളനം നടത്തി അറിയിച്ചു .


യു.എ.ഇ . ബാങ്കിംങ്ങ് നിയമങ്ങൾ സുതാര്യമോ ?
നമ്മുടെ നിയമങ്ങളേക്കാൾ കർക്കശമാണ് യു.എ.ഇ.നിയമങ്ങൾ – അവിടെ നമ്മുക്ക് സുരക്ഷിതരായി സഞ്ചരിക്കാൻ കഴിയുന്നത് നിയമത്തോടുള്ള ഭയമാണ് . യു.എ.ഇ. നിയമങ്ങൾ കൃത്യമായി അറിയുന്ന ഈ ശതകോടീശ്വരൻ എന്തിനാണ് അവിടുത്തെ നിയമങ്ങളെല്ലാം പൊള്ളയാണ് എന്നാക്ഷേപിക്കുന്നത് – ഒരു കുറ്റകൃത്യം ചെയ്താൽ 24 മണിക്കൂറിനകം പിടിക്കപ്പെടും എന്നത് തീർച്ചയാണ് . അതുകൊണ്ട് കുറ്റകൃത്യങ്ങൾ കുറവാണ്.. താൻ കൈപ്പറ്റിയ സംഖ്യക്ക് എന്തിന് ബി.ആർ.ഷെട്ടി മറ്റുള്ളവരെ പഴിചാരുന്നു . സ്വന്തം മുഖത്തിന്റെ വൈക്യതം കൂടുതൽ വിക്യതമാക്കാനേ കഴിയു എന്ന് വരുംനാളുകളിൽ പ്രകടമാകും.


ഓൺലൈൻ മാധ്യമ മാഫിയകളെ വിലക്കെടുക്കുന്നു …..
സോഷ്യൽ മീഡിയയിൽ മാധ്യമ ഓൺലൈൻ വ്യാപാരം നടത്തുന്ന തരംതാഴ്ന്ന മാധ്യമ രക്ഷസുകളുടെ സഹായം ബി. ആർ .ഷെട്ടി യുടെ ബന്ധപ്പെട്ടവർ പണം നൽകി ഏർപ്പാടാക്കി . എൻ.എം.സി.ജീവനക്കാരെ തേജോവധം ചെയ്തുവരുന്ന പണികൾ ഈ ഓൺലൈനുകാർ ഭംഗിയായി നിർവഹിക്കുന്നുണ്ട് . ഒരു സത്യം നമ്മൾ മനസ്സിലാക്കണം. ഒരു ജീവനക്കാരനും ഇരിക്കുന്ന കൊമ്പു മുറിക്കാൻ തയ്യാറാവുകയില്ല. നികത്താൻ പറ്റാത്ത രീതിയിൽ ബാധ്യതകൾ ഉണ്ടാക്കിയാൽ എങ്ങനെയാണ് മുന്നോട്ടുപോകുക . എൻ.എം.സി വലിയ പ്രസ്ഥാനമാണ് . ഇരുപത്തയ്യായിരത്തോളം ആളുകൾ ജോലി ചെയ്യുന്ന സ്ഥാപനമാണ് . നിരവധി ഹോസ്പിറ്റൽ ശൃംഖല. നിരവധി ഉയർന്ന ജീവനക്കാർ നിരവധി ഓഡിറ്റേഴ്സ് . അതിലുമുപരി ബി.ആർ. ഷെട്ടിയുടെ നേതൃത്വത്തിലുള്ള നിരീക്ഷണ സംഘവുമുണ്ട് . ഇവരെല്ലാം നിൽക്കുമ്പോൾ ഒന്നോ, രണ്ടോ ജീവനക്കാർക്ക് ഭീമമായ തുക പോകട്ടെ ,ചെറിയ തുക പോലും അടിച്ചുമാറ്റാൻ കഴിയുമോ എന്ന് നാം പരിശോധിക്കേണ്ടതാണ് ……
കള്ളങ്ങൾ കൂടുകൂട്ടുന്നു …..
ബി.ആർ. ഷെട്ടി യാഥാർത്ഥ്യങ്ങൾക്ക് നിരക്കാത്ത ഒരുപാട് പച്ചകള്ളങ്ങൾ നിരത്തി വെച്ച് തന്റെ പരാജയകാരണം കൂടെ നിന്നവരാണെന്ന് പറഞ്ഞു പരത്തുന്നത് രക്ഷപ്പെടാനുള്ള തന്ത്രമായിരിക്കാം …. എൻ.എം.സി.യെന്ന വ്യവസായിക സാമ്രാജ്യത്തിന്റെ തകർച്ച ഒരുപാട്
മലയാളി കുടുംബങ്ങൾക്കാണ് നൊമ്പരമായത്. ഇനിയെന്ത് എന്ന ചിന്തകളുമായി എൻ.എം.സി യുടെ പടിയിറങ്ങുന്ന ജീവനക്കാരുടെ ദുഃഖങ്ങൾക്ക് ആര് പരിഹാരം നല്കും ?.

എന്നാല്‍ മിക്ക ആരോപണങ്ങളേയും ഷെട്ടി നിഷേധിച്ചിട്ടുണ്ട്. തനിക്കെതിരെ വരുന്നതെല്ലാം വ്യാജമാണെന്നാണ് അദ്ദേഹത്തിന്റെ ഭാഷ്യം. ഇന്ത്യയിലേക്ക് വന്നത് ഒരു ബന്ധുവിന്റെ മരണത്തെ തുടര്‍ന്നാണെന്നും യു.എ.ഇയിലേക്ക് തിരിച്ചു പോവുമെന്നും അദ്ദേഹം പറയുന്നുണ്ട്.

കടപ്പാട്…

LEAVE A REPLY

Please enter your comment!
Please enter your name here