ന്യൂഡൽഹി: ഇന്ത്യയിൽ കോവിഡ് ബാധിതരുടെ എണ്ണം മുക്കാൽ ലക്ഷത്തിലേക്ക് അടുക്കുന്നു. പോസിറ്റീവ് കേസുകളുടെ എണ്ണം 74000 കടന്ന് 74281 ആയി. മരണസംഖ്യ 2415 ആയി. ചികിത്സയിലുള്ളവർ 47480 പേരാണ്. 24 മണിക്കൂറിനിടെ 3525 പോസിറ്റീവ് കേസുകളും 122 മരണവും റിപ്പോർട്ട് ചെയ്തു. 24386 പേർ രോഗമുക്തരായി.
ഡൽഹി എന്നീ ഗുജറാത്ത്, തമിഴ്നാട്, സംസ്ഥാനങ്ങളിൽ കൊവിഡ് വ്യാപനം രൂക്ഷമായി. ഡൽഹിയിൽ ഇതുവരെ 524 ആരോഗ്യപ്രവർത്തകർക്ക് കൊവിഡ് പിടിപ്പെട്ടു. ത്രിപുരയിൽ ഒരു ബി.എസ്.എഫ് ജവാന് കൂടി കൊവിഡ് സ്ഥിരീകരിച്ചു.
മഹാരാഷ്ട്രയിൽ 24 മണിക്കൂറിനിടെ 1026 പോസിറ്റീവ് കേസുകളും 53 മരണവും റിപ്പോർട്ട് ചെയ്തു. ആകെ പോസിറ്റീവ് കേസുകൾ 24427,ഉം മരണം 921ഉം ആയി. കൊവിഡ് വ്യാപനം രൂക്ഷമായ മുംബൈയിൽ മാത്രം 24 മണിക്കൂറിനിടെ 426 പോസിറ്റീവ് കേസുകളും 28 മരണവുമാണ് റിപ്പോർട്ട് ചെയ്തത്. ഗുജറാത്തിൽ 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്ത 24 മരണത്തിൽ 21ഉം അഹമ്മദാബാദിലാണ്. 362 പുതിയ കേസുകളിൽ 267ഉം. ഗുജറാത്തിലെ ആകെ പോസിറ്റീവ് കേസുകൾ 8904 ആയി. 537 പേർ മരിച്ചു.
