ന്യൂഡല്‍ഹി: അടുത്ത മൂന്ന് മാസത്തേക്കുള്ള എംപ്ലോയീസ് പ്രോവിഡന്‍റ് വിഹിതം സര്‍ക്കാര്‍ അടയ്ക്കും. ജൂണ്‍, ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലെ പിഎഫ് വിഹിതം അടയ്ക്കുമെന്നാണ് ധനമന്ത്രി നിര്‍മല സീതാരാമന്‍ അറിയിച്ചത്. 2,500 കോടി രൂപയാണ് ഇത്തരത്തില്‍ നിക്ഷേപിക്കുക.

90 ശതമാനം ജീവനക്കാരും 15000 രൂപയില്‍ താഴെ ശമ്ബളം വാങ്ങുന്ന കമ്ബനികള്‍ക്കാണ് ഇതിന്‍റെ ഗുണം ലഭിക്കുക. ജീവനക്കാരുടേയും ഉടമയുടേയും വിഹിതം സര്‍ക്കാര്‍ അടയ്ക്കും. 15,000 രൂപയ്ക്ക് മുകളില്‍ ശമ്ബളം വാങ്ങുന്നവരുടെ അടുത്ത മൂന്നു മാസത്തേക്ക് നിര്‍ബന്ധിത പിഎഫ് വിഹിതം പത്തു ശതമാനമാക്കി കുറയ്ക്കാനും തീരുമാനിച്ചു.സര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് ഇതു ബാധകമല്ല. എന്നാല്‍ സര്‍ക്കാര്‍ പൊതു മേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ വിഹിതം അടുത്ത മൂന്നു മാസത്തേക്ക് പത്തു ശതമാനമായിരിക്കുമെന്നും നിര്‍മല സീതാരാമന്‍ അറിയിച്ചു. മാര്‍ച്ച്‌, ഏപ്രില്‍, മെയ് മാസങ്ങളിലെ പിഎഫ് വിഹിതം അടയ്ക്കുമെന്ന് സര്‍ക്കാര്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here