കോവിഡ് 19 പ്രതിസന്ധി കാലത്ത് അന്നം തരുന്ന നാടിനെ കൈ പിടിച്ചുയർത്താൻ തങ്ങളാൽ കഴിവും വിധം സഹായവുമായെത്തിയിരിക്കുകയാണ് ഒരു കൂട്ടം അതിഥി തൊഴിലാളികൾ. വൈറ്റിലയിലെ സ്വകാര്യ സ്ഥാപനത്തിൽ തൊഴിലെടുക്കുന്ന വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള തൊഴിലാളികളാണ് താങ്ങായി നിന്ന നാടിന് നന്ദിയായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയുമായി എത്തിയത്. ബംഗാൾ സ്വദേശി ചക്മയും തൃപുര സ്വദേശി കാളുധരണും കളക്ട്രേറ്റിലെത്തി മന്ത്രി വി.എസ്. സുനിൽകുമാറിന് ദുരിതാശ്വാസ നിധിയിലേക്കുള്ള 15000 രൂപയുടെ ചെക്ക് കൈമാറി. ഇവർ ഉൾപ്പെടെ എട്ട് തൊഴിലാളികൾ ചേർന്നാണ് ദുരിതാശ്വാസ നിധിയിലേക്ക് തുക സമാഹരിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here