ന്യൂഡല്‍ഹി • ‘വന്ദേ ഭാരത് മിഷന്റെ’ ആറാം ദിവസം ലോകമെമ്പാടുനിന്നും 12 പ്രത്യേക കുടിയൊഴിപ്പിക്കല്‍ വിമാനങ്ങള്‍ വിദേശത്ത് കുടുങ്ങിപ്പോയ ഇന്ത്യക്കാരെ നാട്ടിലേക്ക് കൊണ്ടുവരും.

മനില-അഹമ്മദാബാദ്, ലണ്ടന്‍-ഹൈദരാബാദ്, നെവാര്‍ക്ക്-മുംബൈ-അഹമ്മദാബാദ്, സിംഗപ്പൂര്‍-ഡല്‍ഹി, ധാക്ക-ശ്രീനഗര്‍, ക്വാലാലംപൂർ-മുംബൈ, മനില-ഡല്‍ഹി, മസ്ക്കറ്റ്-ചെന്നൈ, ദുബായ്-കണ്ണൂര്‍, ദമ്മാം-കൊച്ചി, ദുബായ്-മംഗലാപുരം, സിംഗപ്പൂര്‍-ബെംഗളൂരു-കൊച്ചി എന്നിവയാണ് ഇന്നെത്തുന്ന വിമാനങ്ങള്‍ ഖത്തറില്‍ നിന്നുള്ള പ്രവാസികളുമായി വരുന്ന ദോഹ-തിരുവനന്തപുരം വിമാനം ബുധനാഴ്ച പുലര്‍ച്ചെ 12.30 ന് തിരുവനന്തപുരത്തെത്തും. ഞായറാഴ്ച പുറപ്പെടേണ്ടിയിരുന്ന വിമാനത്തിന്റെ യാത്ര ചില സാങ്കേതിക പ്രശ്നങ്ങള്‍ മൂലം മുടങ്ങിയിരുന്നു. ഇന്ന് വൈകുന്നേരം 16.30 ന് (ഖത്തര്‍ സമയം) വിമാനം ദോഹയില്‍ നിന്ന് തിരിക്കുമെന്നാണ് ഖത്തറിലെ ഇന്ത്യന്‍ എംബസി അറിയിച്ചിരിക്കുന്നത്.

വന്ദേ ഭാരത് മിഷന്റെ അഞ്ചാം ദിവസം എട്ട് പ്രത്യേക വിമാനങ്ങളിലായി 1,667 ഇന്ത്യൻ പൗരന്മാരെ വിവിധ രാജ്യങ്ങളിൽ നിന്ന് തിരികെ നാട്ടിലെത്തിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here