തിരുവനന്തപുരം: റേഷന്‍ വിതരണത്തിന് ബയോമെട്രിക് സംവിധാനം പുനരാരംഭിക്കുന്നു. മേയ് മാസത്തെ റേഷന്‍ ഇ-പോസ് മെഷീനില്‍ വിരല്‍ പതിച്ചുകൊണ്ടുളള ബയോ മെട്രിക് സംവിധാനം മുഖേന ആയിരിക്കും വിതരണം ചെയ്യുക.
കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേക പ്രകാരം ഇടപാടുകളുടെ സുതാര്യത ഉറപ്പുവരുത്തുന്നതിനായിട്ടാണ് ഇത്. കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിലാണ് റേഷന്‍ വിതരണത്തിനുള്ള ബയോമെട്രിക് സംവിധാനം താത്കാലികമായി നിര്‍ത്തിവെച്ചിരുന്നത്. ഇ-പോസ് മെഷീനില്‍ വിരല്‍ വെക്കുന്നതിനു മുമ്ബ് റേഷന്‍ ഗുണഭോക്താവ് റേഷന്‍ കടയില്‍ ലഭ്യമായ സോപ്പും വെളളവും അല്ലെങ്കില്‍ സാനിട്ടൈസര്‍ ഉപയോഗിച്ചു കൈകള്‍ വൃത്തിയാക്കേണ്ടതാണ്. ഗുണഭോക്താവ് നനഞ്ഞ കൈകള്‍ ഉപയോഗിച്ച് ഇ-പോസ് മെഷീനില്‍ തൊടാന്‍ പാടുളളതല്ല.
