ഗുരുവായൂർ: കാർഷിക മേഖലകളിലെ കടുത്ത പ്രതിസന്ധികൾക്കും പരമ്പരാഗത അസംഘടിത തൊഴിലാളികളുടെ പ്രശ്നങ്ങൾക്കും, മത്സ്യതൊഴിലാളികളുടെ ദുരിതങ്ങൾക്കും പരിഹാരം കാണുവാനും, പട്ടിണി മാറ്റുവാനും കേന്ദ്ര സംസ്ഥാന സർക്കാരുകൾ യഥാവിധി ഇടപ്പെടണമെന്ന് ആവശ്യപ്പെട്ട് ഗുരുവായൂർ മണ്ഡലം കോൺഗ്രസ്സ് കമ്മിററിയുടെ നേതൃത്വത്തിൽ “കുത്തിയിരിപ്പ് ” സമരം നടത്തി.

ഗുരുവായൂർ നഗരസഭാ പരിസരത്ത് ഗാന്ധി പ്രതിമയ്ക്ക് സമീപം നടന്ന സമരം മണ്ഡലം കോൺഗ്രസ്സ് പ്രസിഡണ്ട് ബാലൻ വാറണ>ട്ട് ഉൽഘാടനം ചെയ്തു.കർഷക കോൺഗ്രസ്സ് ബ്ലോക്ക് സെക്രട്ടറി സ്റ്റീഫൻ ജോസ് അദ്ധ്യക്ഷനായി.1NTUC മണ്ഡലം പ്രസിഡണ്ട് ഗോപി മനയത്ത്, BKDF മണ്ഡലം പ്രസിഡണ്ട് ശശി വല്ലാശ്ശേരി, മഹിളാ കോൺഗ്രസ്സ് മണ്ഡലം പ്രസിഡണ്ടു് മേഴ്സി ജോയ് എന്നിവർ സംസാരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here