ഗുരുവായൂര്‍ : ഗുരുവായൂരിലെ നിരീക്ഷണ കേന്ദ്രത്തില്‍ കഴിഞ്ഞിരുന്ന ഒരാളെ കൂടി രോഗ ലക്ഷണം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന്‍ മെഡിക്കല്‍കോളേജ് ആശുപത്രിയിലേക്ക് മാറ്റി .ഇതര സംസ്ഥാനത്ത് നിന്ന് എത്തി ബാബു ലോഡ്ജില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന ചാവക്കാട് സ്വദേശിയെ ആണ് മെഡിക്കല്‍കോളേജ് ആശുപത്രിയിലേക്ക് മാറ്റിയത് . ഇന്നലെ പുതിയതായി 11 പേര്‍ കൂടി വന്നതോടെ ഇതര സംസ്ഥാന മലയാളികളുടെ നിരീക്ഷണ കേന്ദ്രത്തിലെ അംഗ സംഖ്യ 50 ആയി ഉയര്‍ന്നു . പ്രവാസികള്‍ താമസിച്ചിരുന്ന മമ്മിയൂരിലെ ഗെറ്റ് വേ ഹോട്ടലില്‍ നിന്ന് രണ്ടു സ്ത്രീകളെ വീട്ടിലെ നിരീക്ഷണത്തിലേക്ക് മാറ്റി .ശാരീരിക ബുദ്ധിമുട്ട് അനുഭവ പെട്ട മാതാവിനെയും മകളെയുമാണ് കര്‍ശന നിര്‍ദേശത്തോടെ വീട്ടിലെ നിരീക്ഷണത്തിലേക്ക് മാറ്റിയത് . ഇതോടെഇവിടെ കഴിയുന്ന പ്രവാസികളുടെ എണ്ണം 32 ആയി കുറഞ്ഞു

അതെ സമയം പ്രവാസികളുമായി ദുബായില്‍ നിന്നുള്ള വിമാനം കൊച്ചിയിലെത്തി. രാത്രി 8.07 നാണ് എയര്‍ ഇന്ത്യയുടെ IX 443344 വിമാനം നെടുമ്ബാശേരി വിമാനത്താവളത്തില്‍ ഇറങ്ങിയത്. പിഞ്ചു കുഞ്ഞും അഞ്ച് കുട്ടികളും ഗര്‍ഭിണികളും ഉള്‍പ്പടെ 178 പേരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. തൃശ്ശൂര്‍, കോട്ടയം, എറണാകുളം ജില്ലകളില്‍നിന്നുള്ളവര്‍ യാത്രക്കാരില്‍ ഉള്‍പ്പെടുന്നു.. തൃശൂര്‍ ജില്ലക്കാരായ 50 പേര്‍ക്കും തൃശൂര്‍ നഗരത്തിലെ ഹോട്ടലില്‍ തന്നെയാണ് താമസ സൗകര്യം ഒരുക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here